'ഡാ ലോകേഷ് എന്നടാ പണ്ണി വെച്ചിറുക്കെ'; ഡെവിളിനെ തറപറ്റിക്കാൻ 'ലിയോ', പുതിയ പോസ്റ്ററും ഹിറ്റ്
തൃഷയാണ് ലിയോയിൽ വിജയിയുടെ നായികയായി എത്തുന്നത്.
വിജയ് ആരാധകർ അക്ഷമരായി കാത്തിരിക്കുന്നൊരു ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നതാണ് ലിയോയുടെ യുഎസ്പി. സൂപ്പർ സംവിധായകനും സൂപ്പർ താരവും ഒന്നാവുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുക്കുന്നതും.
ഒക്ടോബർ 19നാണ് ലിയോ തിയറ്ററിൽ എത്തുക. ഇതിനോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറക്കുകയാണ്. ഓരോ ദിവസവും ഓരോ ഭാഷയിലെ പോസ്റ്റർ എന്ന നിലയിലാണ് അണിയറപ്രവർത്തകർ ഷെയർ ചെയ്യുന്നത്. ഓരോന്നിലും വ്യത്യസ്ത ലുക്കിലും ഭാവത്തിലും ഉള്ള വിജയിയെ കാണാനും സാധിക്കും. അതോടൊപ്പം സസ്പെൻസും കൗതുകവും ഉണർത്തുന്ന ചെറു കുറിപ്പുകളും ഉണ്ട്.
ഇന്നിതാ ലിയോ ഹിന്ദി പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേൽത്തിൽ എത്തുന്ന സഞ്ജയ് ദത്തും പോസ്റ്ററിലുണ്ട്. 'ശാന്തമായി ഡെവിളിനെ അഭിമുഖീകരിക്കുക', എന്നാണ് പോസ്റ്ററിലെ വാചകം. നേരത്തെ വന്ന
തമിഴ് പോസ്റ്ററിൽ 'ശാന്തമായി യുദ്ധത്തിന് തയ്യാറാകൂ', കന്നഡ പോസ്റ്ററിൽ 'ശാന്തമായി രക്ഷപ്പെടാൻ പദ്ധതിയിടുക', തെലുങ്ക് പോസ്റ്ററിൽ 'യുദ്ധമൊഴിവാക്കൂ', എന്നിങ്ങനെ ആണ് കുറിച്ചിരുന്നത്.
ഈ പോസ്റ്റർ എല്ലാം കണ്ട് ആകെ കൺഫ്യൂഷൻ അടിച്ചിരിക്കുകയാണ് ആരാധകർ 'ഡാ ലോകേഷേ എന്നടാ പണ്ണി വെച്ചിറുക്കെ' എന്നാണ് ഇവരുടെ ചോദ്യം. എന്തായാലും പ്രതീക്ഷിക്കുന്നതിലും അധികമായി എന്തോ ലോകേഷ്- വിജയ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
അവങ്ക അഴക നടിച്ചിരിക്കേന്‍..; 'ജയിലര്‍' കാമിയോ റോളുകളെ പ്രശംസിച്ച് രജനി
അതേസമയം, തൃഷയാണ് ലിയോയിൽ വിജയിയുടെ നായികയായി എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ഹിറ്റ് ജോഡികൾ വീണ്ടും എന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ ഉൾപ്പടെ ഉള്ളവർ. സഞ്ജയ് ദത്ത്, അർജുൻ, അർജുൻ ദാസ്, മാത്യു തോമസ്, മൻസൂർ അലി തുടങ്ങി നിരവധി പേർ ലിയോയുടെ ഭാഗമാകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..