വിജയിയുടെ ലിയോയുമായി ക്ലാഷിന് ആര്‍ക്ക് ധൈര്യം; ഞാനുണ്ടെന്ന് ബാലയ്യ; വരുന്നു ‘ഭഗവന്ത് കേസരി'

സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ‘ഭഗവന്ത് കേസരി' നിർമ്മിക്കുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ. 

Vijay Lokesh Kanagaraj movie Leo will face a tough fight from Balayya  Bhagavanth Kesari vvk

ചെന്നൈ: ഈ മാസത്തെ ഇന്ത്യന്‍ സിനിമ ലോകം തന്നെ കാത്തിരിക്കുന്ന റിലീസാണ് ദളപതി വിജയ് നായകനാകുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ വലിയ ഹൈപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോട് ഒക്ടോബര്‍ 19ന് ക്ലാഷ് വയ്ക്കാന്‍ എന്തായാലും തമിഴില്‍ മറ്റൊരു പടവും ധൈര്യം കാണിച്ചിട്ടില്ല. എന്നാല്‍ തെലുങ്കില്‍ അത്തരം ഒരു ക്ലാഷിന് മുന്നോട്ട് വന്നിരിക്കുകയാണ് ബാലയ്യ എന്ന് വിളിക്കുന്ന ന്ദമൂരി ബാലകൃഷ്ണ.

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭഗവന്ത് കേസരി' റിലീസും ഒക്ടോബര്‍ 19നാണ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ബാലയ്യയുടെ മാസ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ട്രെയിലറിലും ഇത് കാണാനുണ്ട്. ജനുവരിയില്‍ ഇറങ്ങിയ വീര സിംഹ റെഡ്ഡി, അതിന് മുന്‍പ് ഇറങ്ങിയ അഖണ്ഡ തുടങ്ങിയ വന്‍ ഹിറ്റുകള്‍ക്ക് ശേഷം വന്‍ ബോക്സോഫീസ് വിജയം തന്നെയാണ് ഈ ചിത്രത്തിലൂടെ ബാലയ്യ ഫാന്‍സ് പ്രതീക്ഷിക്കുന്നത്.  അനില്‍ രവിപുഡിയാണ് ‘ഭഗവന്ത് കേസരി'യുടെ സംവിധാനം.

ശ്രീലീലയാണ് ചിത്രത്തില്‍ ബാലയ്യയുടെ മകളായി അഭിനയിക്കുന്നത്. തെലുങ്ക് പ്രേക്ഷകര്‍ക്ക് അടുത്തകാലത്തായി പ്രിയപ്പെട്ട നടിയാണ് ശ്രീലീല. കാജല്‍ അഗര്‍വാളും പ്രധാന നായികയാണ്. അതേ സമയം ഹിന്ദി സിനിമയിലെ തിരക്കേറിയ താരം അര്‍ജുന്‍ റാംപാല്‍ ചിത്രത്തില്‍  വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. അര്‍ജുന്‍ റാംപാലിന്‍റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് ഇത്. 

സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് ‘ഭഗവന്ത് കേസരി' നിർമ്മിക്കുന്നത്. ഐ ഡോൺട് കെയർ എന്നാണ് ടൈറ്റിൽ പോസ്റ്ററിലെ ടാഗ് ലൈൻ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക.  എസ് തമന്‍ ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, ആക്ഷന്‍ കൊറിയോഗ്രഫി വി വെങ്കട്.

എന്നാലും തെന്നിന്ത്യ മൊത്തം റിലീസിന് ഒരുങ്ങുന്ന ലിയോയുമായി ക്ലാഷ് വയ്ക്കുന്നത് ബാലയ്യയുടെ മാര്‍ക്കറ്റിനെ ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഫാന്‍സ് പ്രതീക്ഷിക്കുന്നത്. തമിഴില്‍ വാരിസും, തുനിവും ഒന്നിച്ച് ഇറങ്ങിയ സമയത്ത് തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യയുമായി ക്ലാഷ് വച്ചാണ് വീര സിംഹ റെഡ്ഡി വിജയിച്ചത് എന്ന കണക്കുകള്‍ ബാലയ്യ ഫാന്‍സ് ഉയര്‍ത്തിക്കാട്ടുന്നു.

അതേ സമയം ഒക്ടോബര്‍ 20ന് തെലുങ്കില്‍ ടൈഗര്‍ നാഗേശ്വര റാവു എന്ന രവിതേജ ചിത്രം ബാലയ്യ ചിത്രത്തിന് എതിരായി ഇറങ്ങുന്നുണ്ട്. അതും വലിയ പാന്‍ ഇന്ത്യ പടം എന്ന രീതിയിലാണ് ഒരുങ്ങുന്നത്.

'വലിയ രീതിയിൽ നിന്നിട്ട് ഒന്നുമല്ലാതായിപ്പോയ അവസ്ഥ '; ഭീകരമായ ആ അവസ്ഥ വിവരിച്ച് നിരഞ്ജൻ

'എനിക്ക് അതിനെക്കുറിച്ച് പറയാന്‍ പോലും പേടിയാണ്' : തുറന്ന് പറഞ്ഞ് നിഷ സാരംഗ്
 

Latest Videos
Follow Us:
Download App:
  • android
  • ios