രജനികാന്തിന്‍റെ ജയിലര്‍ സിനിമയിലെ സര്‍പ്രൈസ് അവസാനിക്കുന്നില്ല; പുതിയ അപ്ഡേറ്റ് പുറത്ത്.!
ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചെന്നൈ: രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'ജയിലര്‍' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജയിലര്‍'.
അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം ആണ് എന്നതിനാല്‍ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍, ജാക്കി ഷെറോഫ് അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ആഗസ്റ്റ് 10നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്‍പ് തന്നെ ചെന്നൈയില്‍ വന്‍ ഓഡിയോ ലോഞ്ച് ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാം ഈ ചടങ്ങിന് എത്തിയേക്കും എന്നാണ് വിവരം. എന്നാല്‍ വലിയൊരു സര്‍പ്രൈസ് ഒരുങ്ങുന്നുണ്ട് എന്നാണ് വിവരം.
അത് ദളപതി വിജയ് ഓഡിയോ ലോഞ്ചിന് എത്തും. ഇതിനായി സണ്‍ പിക്ചേര്‍സ് വിജയിയെ സമീപിച്ചെന്നും വിജയ് സമ്മതം മൂളിയെന്നുമാണ് വിവരം. നെല്‍സണ്‍ സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റിന്‍റെ നിര്‍മ്മാതാക്കള്‍ സണ്‍ പിക്ചേര്‍സ് ആയിരുന്നു. ഇത്തരത്തില്‍ ഒരു സാന്നിധ്യം ഉണ്ടായല്‍ അത് വലിയ സംഭവമായിരിക്കും എന്നാണ് തമിഴ് സിനിമ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച.
അതേ സമയം ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ജയിലറിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഷങ്കറിന്റെ ‘2.0’യ്ക്ക് ശേഷം ഒരു രജനികാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം ജയിലറിന് വേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വിജയിയുടെ ലിയോയുടെ കേരള വിതരണാവകാശവും ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.
രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും, ജ്ഞാനവേലിന്റെ സംവിധാനത്തില്‍ വമ്പൻ പ്രൊജക്റ്റ്
താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് വേണ്ടെന്ന് വച്ചത് ഒറ്റ ഉപദേശത്തില്‍: വെളിപ്പെടുത്തി രജനികാന്ത്