മൂന്നാറില്‍ ഷൂട്ട് ചെയ്യാനിരുന്ന വിജയിയുടെ ലിയോ, കശ്മീരിലേക്ക് പോയതിന് കാരണം ഇതാണ്.!
ചെന്നൈ: തമിഴ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യ മൊത്തം കാത്തിരിക്കുന്ന റിലീസാണ് വിജയ് നായകനാകുന്ന ലിയോ ചിത്രത്തിന്‍റെത്. ലോകേഷ് കനകരാജ് വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് വലിയ ഹൈപ്പാണ് വിജയ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. കശ്മീരിലാണ് ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ എന്തുകൊണ്ട് കശ്മീര്‍ തിരഞ്ഞെടുത്തു എന്ന ചോദ്യം ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന് നേരിടേണ്ടി വന്നു. അതിന് ലോകേഷ് നല്‍കിയ ഉത്തരമാണ് ശ്രദ്ധേയം. ചിത്രത്തിന്‍റെ ആലോചനയുടെ ആദ്യഘട്ടത്തില്‍ മൂന്നാര്‍ ആയിരുന്നു ലോകേഷിന്‍റെ ചോയിസ്. അവിടെപ്പോയി ലൊക്കേഷനുകളും നോക്കിയിരുന്നു. ശരിക്കും ചെന്നൈയ്ക്ക് പുറത്ത് ഞാനും ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല.
എന്നാല്‍ തെന്നിന്ത്യയില്‍ എവിടെയും വിജയ് സാറിനെ ഒരു റോട്ടില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. എനിക്ക് തന്നെ മൂന്നാറില്‍ ഇറങ്ങാന്‍ സാധിക്കില്ല. അതിനിടയില്‍ വിജയ് സാറിനെ അവിടെ നിര്‍ത്തി ഷൂട്ട് ചെയ്യുക വളരെ വലിയ ജോലിയാണ്. അല്ലെങ്കില്‍ സെറ്റിടണം, അത് സെറ്റിട്ടപോലെ തോന്നുകയും ചെയ്യും. അതിനാലാണ് തീര്‍ത്തും അജ്ഞാതമായ ഒരു സ്ഥലത്തേക്ക് ഷൂട്ട് മാറ്റാം എന്ന് തീരുമാനിച്ചത്. അങ്ങനെയാണ് കശ്മീര്‍ തിരഞ്ഞെടുത്തത്. അവിടെ ഒരു ഉള്‍ഗ്രാമത്തിലാണ് ഷൂട്ടിംഗ്.
1000ത്തോളം പേര്‍ അടങ്ങുന്ന ക്രൂ ആണ് ഷൂട്ടിംഗിന് ഉണ്ടായിരുന്നത്. അവര്‍ക്ക് വിശ്രമം ഇല്ലാതെ രണ്ട് മാസത്തോളം ഷൂട്ട് നടത്തേണ്ടി വന്നു. ഷൂട്ടിംഗ് മുടങ്ങരുത് എന്ന നിലയില്‍ ഒരു പ്ലാന്‍ ബി വച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. നേരത്തെ നിശ്ചയിച്ച റിലീസ് ഡേറ്റ് അടക്കം ഉണ്ടായതിനാല്‍ ഷൂട്ടിംഗ് കൃത്യസമയത്ത് നടത്തുക എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. അതിനാല്‍ ഷൂട്ടിംഗില്‍ ഇളവ് ഉണ്ടായിരുന്നില്ല.
ഷൂട്ടിംഗ് കൃത്യ സമയത്ത് പൂര്‍ത്തിയാക്കിയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന് വേണ്ട സമയം കിട്ടിയെന്നും ലോകേഷ് പറയുന്നു. റിലീസിന് 14 ദിവസം മുന്‍പ് ചില ബിജിഎം ജോലികള്‍ ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തിയാക്കിയെന്നും സെന്‍സര്‍ കഴിഞ്ഞെന്നും ലോകേഷ് ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറയുന്നു.
ഇവിടെ അഖില്‍ മാരാര്‍, അവിടെ കൂള്‍ സുരേഷ്: ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം ട്രോളോട് ട്രോള്‍.!