ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി

വിജയ് ദേവെരകൊണ്ടയുടെ ചിത്രം സ്‍ട്രീമിംഗ് തുടങ്ങി.

Vijay Deverakonda starrer Liger streaming now on Disney Plus Hot star

വൻ പ്രതീക്ഷകളോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ലൈഗര്‍'. വിജയ് ദേവെരകൊണ്ടയുടെ പാൻ ചിത്രമായി രാജ്യമൊട്ടാകെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു 'ലൈഗര്‍'. തിയറ്ററുകളില്‍ പക്ഷേ ചിത്രം തകര്‍ന്നുവീണു. ഒടിടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ചിത്രം സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.

വലിയ പരസ്യ പ്രചാരണങ്ങളില്ലാതെയാണ് ചിത്രം ഒടിടി റിലീസ് ചെയ്‍തിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് 'ലൈഗര്‍' സ്‍ട്രീമിംഗ് ചെയ്യുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം.

അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്.  മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രം തിയറ്ററുകളില്‍ എത്തുംമുന്നേ തന്നെ പാട്ടുകള്‍ വൻ ഹിറ്റായി മാറിയിരുന്നു. യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ പോയ ചിത്രത്തിന് ചിലവാക്കിയ പണം പോലും നേടാനായില്ല. യുഎസില്‍ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' വേഷമിട്ടത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം  പ്രദര്‍ശനത്തിന് എത്തിയത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തി.  സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി താരമായും എത്തി.  രമ്യാ കൃഷ്‍ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്‍പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. വിഷ്‍ണു ശര്‍മ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രം എഡിറ്റ് ചെയ്‍തത് ജുനൈദ് സിദ്ധിഖി ആണ്

Read More : മാസ് ലുക്കില്‍ അജിത്ത്, മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios