Vijay Deverakonda : വിജയ് ദേവെരകൊണ്ടയുടെ മുഖം ടാറ്റു ചെയ്‍തു, ആരാധികയെ കാണാനെത്തി താരം

വിജയ് ദേവെരകൊണ്ടയുടേതായി 'ലൈഗറെ'ന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത് (Vijay Deverakonda).
 

Vijay Deverakonda meets fan who has his tattoo video

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരവുമാണ് വിജയ് ദേവെരകൊണ്ട. ഇപ്പോഴിതാ തന്റെ കടുത്ത ആരാധികയെ വിജയ് ദേവെരകൊണ്ട നേരിട്ട് കണ്ടതാണ് പുതിയ വാര്‍ത്ത. തന്റെ ഏറ്റവും പുതിയ സിനിമയായ 'ലൈഗറി'ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവെരകൊണ്ട ആരാധികയെ കാണാൻ എത്തിയത് (Vijay Deverakonda).

വിജയ് ദേവെരകൊണ്ടയുടെ മുഖം തന്റെ ദേഹത്ത് ആരാധിക ടാറ്റൂ ചെയ്‍തിരുന്നു. താരത്തെ നേരില്‍ക്കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ദേവെരകൊണ്ട  ചേര്‍ത്തുപിടിച്ചു. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ സംവിധായകൻ പുരി ജഗനാഥും വിജയ്‍ക്കൊപ്പമുണ്ടായിരുന്നു. നടൻ വിജയ് ദേവെരകൊണ്ടയും ആരാധികയും തമ്മിലുള്ള കൂടിക്കാഴ്‍ചയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്സിൽ അതിഥി താരമായി മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്.  ഇപോള്‍ 'ലൈഗറെ'ന്ന ചിത്രത്തിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്ന അവസാന ഘട്ടത്തിലാണ്.

മിക്സഡ് മാർഷ്യൽ  ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.  ഓഗസ്റ്റ് 25ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നും അറിയിച്ചിട്ടുണ്ട്.

Read More : തിയറ്റര്‍ ഇളക്കിമറിച്ച ആ ഇന്‍ട്രോ; വിക്രത്തിലെ വീഡിയോ ഗാനം എത്തി

Latest Videos
Follow Us:
Download App:
  • android
  • ios