വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല': പെണ്‍കുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നല്‍കി താരം
അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്.
ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്താണ് ആരംഭിച്ചതെങ്കിലും ഇന്ന് ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ് ദേവരകൊണ്ട. എന്നും സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്.
അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്. ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. അതില്‍ എഴുതിയിരിക്കുന്നത് അങ്ങനെയാണ് "വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും!".
ഈ റീല്‍സ് വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ കമന്‍റ് എത്തി. "90% നേടൂ, ഞാൻ നിങ്ങളെ കാണും" എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഇതോടെ ഈ റീല്‍ വൈറലായി. എന്തായാലും വിജയിയുടെ ആരാധകരോടുള്ള കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേ സമയം അടുത്തിടെ വിജയ് ദേവരകൊണ്ടയുടെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ന്യൂസ് 18 തെലുങ്കിലെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ നേരിട്ട് അല്ലാതെ രണ്ടു ഭാഗത്ത് നിന്നും ഇത് നിഷേധിച്ച് താരങ്ങള്‍ എത്തി.
അര്‍ജ്ജു റെഡ്ഡി തൊട്ട് വിജയ്ക്ക് ഇന്ത്യയ്ക്ക് പുറത്തുവരെ വലിയ ആരാധകരുണ്ട്. അർജുൻ റെഡ്ഡിക്ക് ശേഷം വിജയ് പാൻ ഇന്ത്യൻ താരമായി.മഹാനടി എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട അഭിനയിച്ചത് പ്രതിഫലം വാങ്ങനെയാണ് സാവിത്രി എന്ന നടിയെക്കുള്ള ട്രിബ്യൂട്ടായിരുന്നു ചിത്രം. വിജയിയോട് അയാളുടെ അമ്മ സാവിത്രി ആരെന്ന് വിശദമായി പറഞ്ഞു കൊടുത്തിരുന്നു. വിജയിയുടെ മാധ്യമ ഇടപെടല്‍ എല്ലാം നോക്കുന്നത് അച്ഛനാണ്.
ലൈഗര്‍ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം അടുത്ത കരിയര്‍ സ്റ്റെപ്പുകള്‍ സൂക്ഷിച്ച് വയ്ക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അതുപോലെ തന്നെ ആരാധകര്‍ പ്രതീക്ഷിക്കും പോലെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന വിവാഹം ഉടനെയൊന്നും നടക്കില്ലെന്നാണ് ടോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
'ഖുഷി'യുടെ വിജയത്തിന് ശേഷം 'ഫാമിലി സ്റ്റാർ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് വിജയ് ദേവരകൊണ്ട അഭിനയിച്ചു വരുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം ദിൽ രാജുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ മൃണാൾ ഠാക്കൂർ ആണ് നായിക. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഏപ്രിൽ 5 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ് എന്നാണ് സൂചന.
മമ്മൂട്ടിയുടെ രാക്ഷസ നടനം; വെറും നാല് ദിവസത്തില്‍ വാലിബന്‍റെ ലൈഫ് ടൈം കളക്ഷന്‍ തൂക്കി 'ഭ്രമയുഗം' !