'ജയിലറി'ന്റെ വിജയത്തില്‍ രജനിക്ക് കാര്‍, 'ഖുഷി'യുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് ദേവെരകൊണ്ടയുടെ ഒരു കോടി
നടൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് നല്‍കും.
'ഖുഷി'യുടെ വിജയത്തിളക്കത്തിലാണ് വിജയ് ദേവെരകൊണ്ട. 'ലൈഗറി'ന്റെ പരാജയത്തിന് ശേഷം എത്തിയ ചിത്രമായതിനാല്‍ ഇപ്പോഴത്തെ വിജയം വിജയ് ദേവെരകൊണ്ടയ്‍ക്ക് അനിവാര്യമായിരുന്നു. 'ഖുഷി'യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴിതാ താരം വൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 'ഖുഷി'യുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
താരം ഒരു ലക്ഷം വീതം തന്റെ പ്രതിഫലത്തില്‍ നിന്ന് 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തിരുന്നത്. വിജയ് ദേവെരകൊണ്ടയുടെ നായികയായി എത്തിയത് ചിത്രത്തില്‍ സാമന്ത ആയിരുന്നു. ശിവ നിര്‍വാണയായിരുന്നു ചിത്രത്തിന്റെ സംവിധാാനം.
വളരെ രസകരമായ പ്ലോട്ടില്‍ നിന്നാണ് ചിത്രത്തിന്റെ പ്രമേയം കണ്ടെത്തിയിരിക്കുന്നത്. ശാസ്‍ത്രത്തില്‍ വിശ്വസിക്കുന്ന യുക്തിവാദിയായ അച്ഛന്റെ മകൻ 'വിപ്ലവാ'ണ് നായകൻ. മതപണ്ഡിതനും വാഗ്‍മിയുമായ യാഥാസ്ഥിതികനായ അച്ഛന്റെ മകള്‍ ആരാധ്യയാണ് നായിക. ഇവര്‍ പ്രണയത്തിലാകുന്നതും ഒടുവില്‍ ഇരുവരും വിവാഹിതരാകുന്നതും പിന്നീടുണ്ടാകുന്ന പൊരുത്തക്കേടുകളും സ്‍നേഹവുമൊക്കെയാണ് വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച 'ഖുഷി'യില്‍ പറയുന്നത്.
ഫീല്‍ഗുഡ് എന്റര്‍ടെയ്‍നര്‍ ചിത്രമാണ് 'ഖുഷി'. തമാശയ്‍ക്കും പ്രധാന്യം നല്‍കിയിരിക്കുന്നു 'ഖുഷി'യില്‍. മണിരത്നം, എ ആര്‍ റഹ്‍മാൻ, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറൻസും 'ഖുഷി'യില്‍ വര്‍ക്കായിരിക്കുന്നു. നായകൻ വിജയ് ദേവെരകൊണ്ടയുടെ കോമഡികളും ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. സാമന്തയും 'ആരാധ്യ' എന്ന കഥാപാത്രം ചിത്രത്തില്‍ മികവുറ്റതാക്കി. ചിത്രം മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. കശ്‍മീര്‍ അടക്കമുള്ള മനോഹരമായ സ്ഥലങ്ങളില്‍ 'ഖുഷി' ചിത്രീകരിച്ചപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മുരളി ജി ആണ്. 'ഹൃദയം' എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്‍ദുള്‍ വഹാബ് വിജയ് ദേവരെകൊണ്ടയുടെ 'ഖുഷി'യിലെ പാട്ടുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയം സമ്പാദിക്കുന്നു.
Read More: അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന സൈജു, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക