വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത മനിതൻ' ലോകമെമ്പാടും ഇന്ന് മുതല്‍

വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

vijay antony starrer Mazhai Pidikkatha Manithan from today worldwide

പിച്ചക്കാരൻ 2 എന്ന ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം മഴൈ പിടിക്കാത മനിതൻ ഇന്ന് മുതല്‍ ലോകമാകെ പ്രദര്‍ശനത്തിന്. കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരത്കുമാര്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, സുരേന്ദര്‍ താക്കൂര്‍, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ക്യാപ്റ്റന്‍ വിജയകാന്തിനുള്ള ആദരമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മേഘ ആകാശ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇൻഫിനിറ്റി ഫിലിംസിന്‍റെ ബാനറില്‍ കമൽ ബോറ, ഡി ലളിത, ബി പ്രദീപ്, പങ്കജ് ബോറ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവ്വഹിക്കുന്നു. ജാഗ്വർ സ്റ്റുഡിയോസിനു വേണ്ടി ബി വിനോദ് ജയിൻ, സൻഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് മഴൈ പിടിക്കാത മനിതൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ദാമന്‍- ദിയുവിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായാണ് ഇവിടെ ചിത്രീകരിച്ചത്. സംഗീതം അച്ചു രാജാമണി, വിജയ് ആന്‍റണി, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍.

ALSO READ : 'ഔസേപ്പിൻ്റെ ഒസ്യത്ത്' പീരുമേട്ടില്‍ പുരോഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios