'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

ഏറ്റവും ഇഷ്‍ടപ്പെട്ട ക്ലിക്കുകള്‍ എന്ന് പറഞ്ഞാണ് വിഘ്‍നേശ് ശിവൻ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

Vignesh Shivan share his favourite photo of Nayanthara

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. വലിയ ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം. ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് ഇപ്പോള്‍ ഇരുവരും. ബാഴ്സലോണയില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ.

ഏറ്റവും ഇഷ്‍ടപ്പെട്ട ക്ലിക്കുകള്‍ എന്ന് പറഞ്ഞാണ് വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നു. സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. നയന്‍താര- വിഘ്നേശ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി. വിഘ്നേശിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. വിവാഹം ചിത്രീകരിച്ച് നെറ്റ്ഫ്ലിക്സിൽ കൂടി ഡോക്യു ഫീച്ചറായി സ്‍ക്‍രീൻ ചെയ്യും.

രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു.  ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേശിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം.

Read More : സഹോദരിമാര്‍ക്കൊപ്പം ചുവടുവച്ച് അഹാന കൃഷ്‍ണ- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios