അജിത്ത് പടം കൈയ്യിന്ന് പോയി പുതിയ പടം 'എല്‍ഐസി' തുടങ്ങിയ വിഘ്നേശ് ശിവനെ വലച്ച് പുതിയ വിവാദം.!
ഒരു റൊമാന്‍റിക് കോമഡി ചിത്രമായ എൽഐസിയിൽ കൃതി ഷെട്ടി നായികയായി എത്തുന്നു. എസ് ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചെന്നൈ: ലവ് ടുഡേ എന്ന ഹിറ്റ് ചിത്രത്തിലൂടെ നടനായി മാറിയ ചലച്ചിത്ര സംവിധായകന്‍ പ്രദീപ് രംഗനാഥനും സംവിധായകൻ വിഘ്നേശ് ശിവനും ഒന്നിക്കുന്ന ചിത്രമാണ് ലവ് ഇൻഷുറൻസ് കോർപ്പറേഷനിൽ (എൽഐസി). കഴിഞ്ഞ ദിവസം ഇതിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു.
ഒരു റൊമാന്‍റിക് കോമഡി ചിത്രമായ എൽഐസിയിൽ കൃതി ഷെട്ടി നായികയായി എത്തുന്നു. എസ് ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രവി വർമ്മൻ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ അനിരുദ്ധ് ചിത്രത്തിന് സംഗീതം കൈകാര്യം ചെയ്യുന്നു.
പ്രദീപ് നേരത്തെ സംവിധാനം ചെയ്ത കോമാളി, ലവ് ടുഡേ എന്നിവയുടെ എഡിറ്ററായ പ്രദീപ് ഇ രാഗവാണ് എൽഐസിയുടെ എഡിറ്റര്‍. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോയ്ക്ക് ശേഷം ലളിത് കുമാറിന്‍റെ ബാനര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
നേരത്തെ വിഘ്നേശ് ശിവന്‍ അടുത്തതായി സംവിധാനം ചെയ്യാനിരുന്നത് തല അജിത്തിന്‍റെ പടം ആയിരുന്നു. എന്നാല്‍ ലൈക്ക പ്രൊഡക്ഷന്‍ നിര്‍മ്മിക്കാനിരുന്ന ചിത്രത്തില്‍ നിന്നും വിഘ്നേശിനെ ഒടുക്കം മാറ്റുകയായിരുന്നു. അതിന് ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ പടം വിഘ്നേശ് പ്രഖ്യാപിക്കുന്നത്.
എന്നാല്‍ പുതിയ ചിത്രത്തിലും വിഘ്നേശിനെ വിവാദം പിന്തുടരുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വിഘ്നേശ് പുതിയ ചിത്രത്തിന് എല്‍ഐസി എന്ന് പേരിട്ടതിനെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് എസ്എസ് കുമരന്‍ കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണ്.
തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 2015ല്‍ തന്നെ 'എല്‍.ഐ.സി' എന്ന പേര് റജിസ്ട്രര്‍ ചെയ്തുവെന്നാണ് എസ്എസ് കുമരന്‍ പറയുന്നത്. പുതിയ ചിത്രം പ്രഖ്യാപിക്കും മുന്‍പ് തന്നോട് ഈ ടൈറ്റില്‍ വിഘ്നേശ് ചോദിച്ചിരുന്നു. എന്നാല്‍ കൊടുത്തിരുന്നില്ല. എന്നിട്ടും ഇതേ പേര് വിഘ്നേശ് പ്രഖ്യാപിച്ചു ഇത് നിയമവിരുദ്ധമാണ്. ഇത് ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്ന് കുമരന്‍ പറയുന്നു.
അതേ സമയം വിഘ്നേശ് ശിവനോ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം നിര്‍മ്മിക്കുന്ന കമ്പനിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഭര്‍ത്താവാണ് വിഘ്നേശ് ശിവന്‍.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വിലക്കി നയന്‍താര; കാരണം ഇതാണ്.!
'പുതിയ പാട്ട് കോപ്പിയടി': പാകിസ്ഥാന്‍ ഗായകനോട് മാപ്പ് പറഞ്ഞ് സോനു നിഗം.!