വിജയ് സേതുപതി മഞ്ജു കോമ്പോ വര്‍ക്കായോ?: വിടുതലൈ 2 ആദ്യദിനം നേടിയത്
വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന വിടുതലൈ 2 റിലീസായി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്.
ചെന്നൈ: വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിടുതലൈ 2 കഴിഞ്ഞ ദിവസമാണ് റിലീസായത്. ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം 2023ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്.
2024 ല്‍ തമിഴില്‍ വന്‍ വിജയമായ മഹാരാജയ്ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന വിജയ് സേതുപതി എന്ന ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് വിടുതലൈ 2വിന് ഉണ്ടായിരുന്നത്. തമിഴ് തെലുങ്ക് ഭാഷകളില്‍ ഇറങ്ങിയ ചിത്രം ആദ്യദിനമായ ഡിസംബര്‍ 20 വെള്ളിയാഴ്ച 7 കോടി രൂപയാണ് ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.
വിടുതലൈ ആദ്യഭാഗം തീര്‍ന്നയിടത്ത് നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച പീപ്പിൾസ് മൂവ്‌മെന്‍റ് എന്ന സംഘടനയുടെ നേതാവായ വാദ്യാര്‍ തന്‍റെ കഥ പോലീസുകാരോട് പറയാൻ തുടങ്ങുന്നു, ഈ കഥ കേള്‍ക്കുന്നവരില്‍ സൂരി അവതരിപ്പിച്ച കോൺസ്റ്റബിൾ കുമരേശനാണ്.
വിടുതലൈ: രണ്ടാം ഭാഗത്തില്‍ സൂരി, വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവര്‍ക്ക് പുറമേ കിഷോർ, ബോസ് വെങ്കട്ട്, രാജീവ് മേനോൻ, കെൻ കരുണാസ്, ഗൗതം മേനോൻ, ചേതൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ആർഎസ് ഇൻഫോടെയ്ൻമെന്‍റ് നിർമ്മിച്ച വിടുതലൈ സിനിമകള്‍ക്ക് ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരി ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായിരുന്നു വിടുതലൈ. ആർ.വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു.
തമിഴ് നടിമാരെ കടത്തിവെട്ടുമോ? കോളിവുഡ് പിടിച്ചടക്കാൻ മഞ്ജു വാര്യർ, പ്രതിഫലം കോടികൾ, റിപ്പോർട്ടുകൾ