നല്ല ഫിലിംമേക്കറും, മോശം ഫിലിംമേക്കറും തമ്മിലുള്ള വ്യത്യാസം: വെട്രിയുടെ വാക്കുകള്‍ ലോകേഷിനുള്ള മറുപടിയോ ?
എന്നാല്‍ ലോകേഷില്‍ നിന്നും പ്രതീക്ഷ രീതിയില്‍ ലിയോ വന്നില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്‍സിയുവിലെ മറ്റ് പടങ്ങളായ കൈതി, വിക്രം എന്നിവയോളം ലിയോ വരില്ലെന്നാണ് പല നിരൂപണങ്ങളും വന്നത്.
ചെന്നൈ: ഒരു വിജയ് ചിത്രത്തിനും ലഭിക്കാത്തത്ര ഹൈപ്പ് ലഭിച്ച സിനിമ ആയിരുന്നു 'ലിയോ'. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പ്രേക്ഷകരുടെ ആവേശം. ഒടുവിൽ തിയറ്ററില്‍ എത്തിയ ചിത്രം പ്രേക്ഷ ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
എന്നാല്‍ ലോകേഷില്‍ നിന്നും പ്രതീക്ഷ രീതിയില്‍ ലിയോ വന്നില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്‍സിയുവിലെ മറ്റ് പടങ്ങളായ കൈതി, വിക്രം എന്നിവയോളം ലിയോ വരില്ലെന്നാണ് പല നിരൂപണങ്ങളും വന്നത്. ചിത്രത്തിന്‍റെ രണ്ടാം പകുതി സംബന്ധിച്ച് ഏറെ വിമര്‍ശനങ്ങളും വന്നിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തുവന്നതിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് സിനിമ ഉലഗത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ്.
ഏറെ വിമര്‍ശനം കേട്ട ലിയോയിലെ ഫ്ലാഷ് ബാക്കിൽ ഏറെക്കുറെ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ലോകേഷ്. മൻസൂർ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ട്. ലിയോ ആരാണെന്ന് പാർത്ഥിപൻ പറഞ്ഞിട്ടില്ല. ഇത് മനസിലാകാതിരിക്കാൻ പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു.
എന്നാല്‍ ലോകേഷിന്‍റെ ഈ വാദം ഒരു വിഭാഗം വളരെ ഗൌരവത്തോടെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. അതില്‍ പ്രധാനം സംവിധായകന്‍ വെട്രിമാരന്‍ ചിത്രം ഇറങ്ങി പ്രേക്ഷകന്‍ അത് കണ്ട ശേഷം സംവിധായകന്‍ ചില ഒഴിവുകഴിവുകള്‍ പറയുന്നത് സംബന്ധിച്ചാണ്.
വെട്രിമാരന്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: പടം എടുത്ത ശേഷം, സമയം ഇല്ല, നിര്‍മ്മാതാവ് സമയം തന്നില്ല, നടന്‍ സഹകരിച്ചില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. അത് പ്രത്യേകം കാര്‍ഡായി പടം തുടങ്ങും മുന്‍പ് കാണിക്കുന്നതായിരിക്കും നല്ലത്. അതിനാല്‍ പടം ഇറങ്ങിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. പടത്തിലുള്ളതാണ് കണ്‍വേ ആകുക. സമയം കൂടുതലായതിനാല്‍ ഞങ്ങള്‍ ആ സീന്‍ വെട്ടി എന്ന് പറയുമ്പോള്‍. ഏത് പ്രധാനപ്പെട്ടത് എന്ന് മനസിലാക്കി അത് വയ്ക്കുന്നതാണ് ഒരു നല്ല ഫിലിംമേക്കറും, മോശം ഫിലിംമേക്കറും തമ്മിലുള്ള വ്യത്യാസം.
'നാളെ ഏക്കുണര്‍' എന്ന ടിവി ഷോയില്‍ വെട്രിമാരന്‍ പറഞ്ഞ ഈ വാക്കുകളാണ് ലോകേഷിന് മറുപടി എന്ന നിലയില്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലിയോ കളക്ഷന്‍ വ്യാജമോ? ; തീയറ്ററുകാര്‍ക്ക് നഷ്ടമെന്ന വാദത്തില്‍ തിരിച്ചടിച്ച് ലിയോ നിര്‍മ്മാതാവ്.!
'ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് തീരുമാനം' : കാമുകന്‍റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം