ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

ചിമ്പുവിന്റെ പുതിയ ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍.

 

Venthu Thaninthathu Kaadu audience responses

തമിഴകം എന്നും പ്രതീക്ഷയര്‍പ്പിക്കുന്ന കൂട്ടുകെട്ടാണ് ഗൗതം വാസുദേവ് മേനോന്റെയും ചിമ്പുവിന്റേയും. കാമ്പുള്ള ഒരു ചിത്രമായിരിക്കും ഇവര്‍ ഒന്നിക്കുമ്പോള്‍ പുറത്തിറങ്ങുക എന്നൊരു വിശ്വാസമുണ്ട് പ്രേക്ഷകര്‍ക്ക്. 'വെന്തു തനിന്തതു കാട്' എന്ന പുതിയ ചിത്രത്തിനായി കാത്തിരിപ്പിക്കുമ്പോഴും ആ പ്രതീക്ഷകള്‍ തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക്. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിയില്ല എന്ന് തെളിയിക്കുന്നതാണ് ചിത്രം കണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങള്‍.

ഒരു ഗാംഗ്‍സ്‍റ്റര്‍ ആക്ഷൻ ഡ്രാമയായിട്ടാണ് 'വെന്തു തനിന്തതു കാട്' എത്തിയിരിക്കുന്നത്. മികച്ച പ്രകടനമാണ് ചിമ്പു ചിത്രത്തില്‍ നടത്തയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ ഗംഭീര മെയ്‍ക്കിംഗ്.  മികച്ച പശ്ചാത്തല സംഗീതം. വിജയ്‍യെ പോലെ മകിച്ച ഒരു എന്റര്‍ടെയ്‍നറാണ് ചിമ്പുവും എന്ന് തെളിയിക്കുന്നു. പ്രണയ രംഗങ്ങള്‍ വര്‍ക്കാകുന്നില്ല. എ ആര്‍ റഹ്‍മാൻ സംഗീതം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാകുന്നു എന്നിങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. 'വെന്ത് തനിന്തതു കാട്' എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോന്റെ വൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

ചിമ്പുവിന്റേതായി ഇതിനു മുമ്പ് റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : 'പൊന്നിയിൻ സെല്‍വൻ' ഹിന്ദി വിതരണത്തിന് പെൻ സ്റ്റുഡിയോസ്

Latest Videos
Follow Us:
Download App:
  • android
  • ios