'ദളപതി 68'ന്റെ ഓഡിയോ, തമിഴ് സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ്

വിജയ് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.

Venkat Prabhus Vijay starrer film Thalapathy 68 audio rights update hrk

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തതാണ്. 'ദളപതി 68' എന്ന വിശേഷണപ്പേരിലാണ് ചിത്രം അറിയപ്പെടുന്നത്. വിജയ്‍യുടെ 'ദളപതി 68'ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ സ്വീകാര്യതയും ലഭിക്കുന്നു. 'ദളപതി 68'ന്റെ ഓഡിയോ റൈറ്റ്‍സിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ടീ സീരീസ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് തുകയ്‍ക്കാണ് റൈറ്റ്‍സ് വിറ്റുപോയത്. ഇത് തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഓഡിയോ റ്റൈറ്റ്‍സിന്റെ കാര്യത്തില്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ലിയോ സിനിമയാണ് വിജയ്‍യുടേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

Read More: 'ആദ്യം രജിസ്റ്റര്‍ ചെയ്‍തത് ധ്യാൻ ചിത്രം', രജനികാന്തിന്റെ 'ജയിലറി'ന്റെ പേരിനെ ചൊല്ലി വിവാദം

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

Latest Videos
Follow Us:
Download App:
  • android
  • ios