'എന്നെ വച്ച് പടം ചെയ്യണോ, ആ പരിപാടി വേണ്ട'.!: വെങ്കിട് പ്രഭുവിനോട് വിജയ് പറഞ്ഞത്

അതേ സമയം ചിത്രത്തിന്‍റെ ബിജിഎം എസ് തമന്‍ ചെയ്യും എന്നും വാര്‍ത്തയുണ്ട്. ഇതിലെല്ലാം ഉപരി വിജയ് ചിത്രം തുടങ്ങും മുന്‍പ് തന്നെ വെങ്കിട് പ്രഭുവിന് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്നാണ് വിവരം.

venkat prabhu usual gang include his brother premji out from thalapathy 68 vijay vvk

ചെന്നൈ: ലിയോ റിലീസിന് പിന്നാലെ തമിഴ് സിനിമ ലോകം അടുത്ത വിജയ് ചിത്രം അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്. പേര് നല്‍കാത്ത ചിത്രം ഇപ്പോള്‍ അറിയപ്പെടുന്നത് ദളപതി 68 എന്നാണ്. കസ്റ്റഡി എന്ന അവസാന പടം വന്‍ പരാജയമായിട്ടും വെങ്കിട് പ്രഭുവിനാണ് അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് നിര്‍മ്മാതാക്കള്‍. കൊവിഡ് കാലത്തിന് മുന്‍പ് വിജയിയുടെ അവസാന ചിത്രം ബിഗില്‍ നിര്‍മ്മിച്ചത് ഇവരാണ്.

അതേ സമയം ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്‍റസി ആക്ഷന്‍ ചിത്രമാണ് വിജയ് വെങ്കിട് പ്രഭു ടീം ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചുവെന്നാണ് വിവരം. ചിത്രത്തിലെ ഒരു ഗാന രംഗം ഇതിനകം ചിത്രീകരിച്ചുവെന്നാണ് വിവരം. പഴയ തമിഴ് യുവ സൂപ്പര്‍താരം പ്രശാന്ത് അടക്കം ഈ രംഗത്ത് അഭിനയിച്ചുവെന്നാണ് വിവരം. പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്തത്. പതിവ് പോലെ വെങ്കിട് പ്രഭുവിന്‍റെ സ്ഥിരം സംഗീത സംവിധായകന്‍ യുവാന്‍ ശങ്കരരാജയാണ് വിജയിയുടെ പുതിയ ചിത്രത്തിന്‍റെ സംഗീതം. 

അതേ സമയം ചിത്രത്തിന്‍റെ ബിജിഎം എസ് തമന്‍ ചെയ്യും എന്നും വാര്‍ത്തയുണ്ട്. ഇതിലെല്ലാം ഉപരി വിജയ് ചിത്രം തുടങ്ങും മുന്‍പ് തന്നെ വെങ്കിട് പ്രഭുവിന് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്നാണ് വിവരം.വെങ്കിട് പ്രഭു തന്‍റെ ആദ്യചിത്രമായ ചെന്നൈ 28മുതല്‍ ഒരു ടീമിനെ എപ്പോഴും തന്‍റെ ചിത്രത്തില്‍‌ ഉള്‍പ്പെടുത്താറുണ്ട്. നടന്‍ അരവിന്ദ് മുതല്‍ വെങ്കിട് പ്രഭുവിന്‍റെ അനുജന്‍ പ്രേംജിവരെ ഇതില്‍പ്പെടുന്നു.

പല വെങ്കിട് പ്രഭു ചിത്രത്തിലും പ്രധാന വേഷത്തിലും, അപ്രധാന വേഷങ്ങളിലും ഇവര്‍ വന്ന് പോകാറുണ്ട്. എന്നാല്‍ പുതിയ ചിത്രം തുടങ്ങും മുന്‍പ് തന്നെ ഈ സംഘത്തിലെ ഒരാളെപ്പോലും  ദളപതി 68ല്‍ കാസ്റ്റ് ചെയ്യരുത് എന്ന് വിജയ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ചിത്രത്തിന് തികച്ചും ഒരു ഫ്രഷ് ഫീല്‍ വേണമെന്ന് വിജയ് പറഞ്ഞുവെന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. 

ലിയോ റിലീസായതിനാല്‍  ദളപതി 68 സംബന്ധിച്ച ഔദ്യോഗിക അപ്ഡേറ്റുകള്‍ ഉടന്‍ വരുമെന്നാണ് വിവരം. ചിത്രത്തിന്‍റെ ടൈറ്റില്‍ ഈ മാസമോ, അടുത്ത മാസം ആദ്യമോ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

ദളപതി 68: വെങ്കിട് പ്രഭു ചിത്രത്തില്‍ വിജയിക്ക് സര്‍പ്രൈസ് വില്ലന്‍;മറ്റ് താരങ്ങളും ഞെട്ടിക്കും.!

ഒടുവില്‍ ലോകേഷ് പറഞ്ഞു, 'ലിയോ' എ ഹിസ്റ്ററി ഓഫ് വയലന്‍സിനുള്ള 'ആദരം'.!

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios