250 കോടി കടം തീര്‍ക്കാന്‍ ഓഫീസ് വിറ്റോ?: പ്രതികരിച്ച് 'ബഡേ മിയാൻ ഛോട്ടേ മിയാൻ' നിര്‍മ്മാതാവ്
ചിത്രങ്ങള്‍ വിജയിക്കുക, പരാജയപ്പെടുക എന്നത് ഈ ബിസിനസിന്‍റെ ഭാഗമാണ്. താന്‍ അടുത്ത പ്രോജക്റ്റിൻ്റെ പണിപ്പുരയിലാണെന്നും ഭഗ്‌നാനി പറഞ്ഞു.
മുംബൈ:'ബഡേ മിയാൻ ഛോട്ടേ മിയാൻ' അടക്കം നിര്‍മ്മിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫീസ് പരാജപ്പെട്ടതിന്‍റെ കടം തീര്‍ക്കാന്‍ ഹിന്ദി സിനിമ നിര്‍മ്മാതാവ് വാഷു ഭഗ്‌നാനി തന്‍റെ കമ്പനി പൂജ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബഹുനില ഓഫീസ് സമുച്ചയം വിൽക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തള്ളിക്കളഞ്ഞ് വാഷു ഭഗ്‌നാനി തന്നെ രംഗത്ത് എത്തി. സിനിമ രംഗത്ത് തുടരുമെന്നും വലിയൊരു പ്രൊജക്ട് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത് വലിയ ബജറ്റിൽ ഒരുക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പൂജ എന്‍റര്‍ടെയ്മെന്‍റിന്‍റെ മുബൈയിലെ ഓഫീസ് കെട്ടിടം വിറ്റിട്ടില്ലെന്നും. ഇപ്പോഴും അത് തൻ്റേതാണെന്നും ഭഗ്‌നാനി പറഞ്ഞു. ഈ കെട്ടിടം 'ആഡംബര ഫ്ലാറ്റുകളായി'മാറ്റി നവീകരിക്കുകയാണെന്ന് പറഞ്ഞ ഭഗ്‌നാനി, പൂജ എന്‍റര്‍ടെയ്മെന്‍റിലെ 80 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വാര്‍ത്തയും നിഷേധിച്ചു. ഒരു ദശാബ്ദമായി താൻ ഒരേ ടീമിനൊപ്പം പ്രവർത്തിക്കുന്നതെന്ന് വാഷു പറഞ്ഞു. "ഞങ്ങൾ ആരോടും പോകാൻ ആവശ്യപ്പെട്ടിട്ടില്ല" എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രങ്ങള്‍ വിജയിക്കുക, പരാജയപ്പെടുക എന്നത് ഈ ബിസിനസിന്‍റെ ഭാഗമാണ്. താന്‍ അടുത്ത പ്രോജക്റ്റിൻ്റെ പണിപ്പുരയിലാണെന്നും ഭഗ്‌നാനി പറഞ്ഞു. "ഞാൻ ഒരു ആനിമേഷൻ പരമ്പര ഒരുക്കാന്‍ ഒരുങ്ങുകയാണ്. അത് മെഗാ സ്കെയിലിലാണ് വരാന്‍ പോകുന്നത്" അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഇപ്പോളും പ്രതിഫലം കൊടുക്കാന്‍ ഉണ്ട് എന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ മൂന്ന് പതിറ്റാണ്ടായി സിനിമ നിര്‍മ്മാണ രംഗത്തുള്ള ആളാണെന്നും ആർക്കെങ്കിലും പ്രതിഫലം കിട്ടാനുണ്ടെങ്കില്‍ കൃത്യമായ രേഖകളുമായി മുന്നോട്ട് വരണമെന്നും അല്ലെങ്കിൽ കേസ് ഫയൽ ചെയ്യണമെന്നും ഭഗ്‌നാനി പറഞ്ഞു.
ആർക്കെങ്കിലും ഇപ്പോഴും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്നെ ഓഫീസിൽ വന്ന് കാണാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും 60 ദിവസത്തിനുള്ളിൽ താൻ ഒരു പരിഹാരം കാണുമെന്നും ഭഗ്‌നാനി വ്യക്തമാക്കി.
ഞാൻ എന്തെങ്കിലും സമ്മർദത്തിനോ ബ്ലാക്ക് മെയിലിനോ വഴങ്ങാൻ പോകുന്നില്ലെന്ന് പറഞ്ഞ ഭഗ്‌നാനി . തനിക്ക് മറ്റ് ബിസിനസ്സുകള്‍ ഉണ്ടെന്നും എന്നാല്‍ സിനിമയോടാണ് തനിക്ക് ഏറ്റവും താൽപ്പര്യമെന്നും അത് ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
അദ്ദേഹത്തിൻ്റെ പൂജ എൻ്റർടൈൻമെൻ്റ് ബാനർ മിഷൻ റാണിഗഞ്ച്, ഗണപത്, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങിയ സമീപകാല ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വന്‍ ബോക്സോഫീസ് പരാജയങ്ങളായി.
"പേരു കേട്ട സുമ്മ അതറതില്ലെ": രജനികാന്തും സൽമാൻ ഖാനും ഒന്നിക്കുന്നു ? സംവിധായകനാണ് സര്‍പ്രൈസ്
തുടക്കത്തിലെ ഇഴച്ചിന് ശേഷം 'ചന്ദു ചാമ്പ്യൻ' ശരിക്കും ചാമ്പ്യനാകുന്നോ?: കളക്ഷന്‍ വിവരങ്ങള്‍