Varaal Movie : 'വരാല്‍' അവസാന ഷെഡ്യൂള്‍ ലണ്ടനില്‍ ആരംഭിച്ചു

അനൂപ് മേനോന്‍ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

varaal final schedule begins in london

അനൂപ് മേനോനെ (Anoop Menon) നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വരാലിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചു. ലണ്ടനിലാണ് ഫൈനല്‍ ഷെഡ്യൂള്‍. അനൂപ് മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ,  സായ്‍കുമാര്‍, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി എന്നിവര്‍ക്കൊപ്പം മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ ലാൽജിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈം ആഡ്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ വേഗം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് വരാൽ.

എൻ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം ഗോപി സുന്ദർ, നിനോയ് വർഗീസ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, സ്റ്റിൽസ് ഷാലു പേയാട്, പിആർഒ പി ശിവപ്രസാദ്, വാഴൂർ ജോസ്, സുനിത സുനിൽ.

ALSO READ : ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനൊപ്പം; സുപ്രിയ പകര്‍ത്തിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

Latest Videos
Follow Us:
Download App:
  • android
  • ios