Asianet News MalayalamAsianet News Malayalam

'വനിത വിജയകുമാറിന്‍റെ നാലാം വിവാഹം': വിവാഹ തീയതിയായ ഒക്ടോബര്‍ 5ന് വന്‍ ട്വിസ്റ്റ് - വീഡിയോ

നടി വനിത വിജയകുമാർ നാലാമതും വിവാഹിതയാകുന്നു എന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. ഡാൻസ് കൊറിയോഗ്രാഫർ റോബർട്ട് മാസ്റ്ററുമായുള്ള വിവാഹ പ്രഖ്യാപനം പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു.

vanitha vijayakumar fourth marriage is fake its promotion of mr and mrs movie directed by vanitha
Author
First Published Oct 6, 2024, 1:14 PM IST | Last Updated Oct 6, 2024, 1:14 PM IST

ചെന്നൈ: അഭിനേത്രിയും ബി​ഗ് ബോസ് താരവുമായ വനിത വിജയകുമാർ നാലാമതും വിവാഹിതയാകുന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് അടുത്തിടെ പരന്നത്. വനിത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ടതിന് പിന്നാലെ ഇത് വലിയ വാര്‍ത്തയായി. ഡാൻസ് കൊറിയോ​ഗ്രാഫറായ റോബർട്ട് മാസ്റ്ററാണ് വനിതയുടെ  വരൻ എന്നും ഒക്ടോബർ 5ന് ഇരുവരുടെയും വിവാഹം എന്നുമായിരുന്നു പോസ്റ്റ്.

നേരത്തെ മൂന്ന് വിവാഹങ്ങള്‍ പിരിഞ്ഞതിനാല്‍ വനിതയുടെ നാലാം വിവാഹ പ്രഖ്യാപനം വന്‍ വാര്‍ത്ത പ്രധാന്യം നേടി. 2000ത്തിൽ ആയിരുന്നു വനിത വിജയ കുമാറിന്റെ ആദ്യ വിവാഹം. ശേഷം 2007ലും 2020ലും അവർ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധങ്ങള്‍ക്കൊന്നും തന്നെ അധികനാള്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല. ജോവിക വിജയകുമാർ, വിജയ് ശ്രീ ഹരി എന്നിങ്ങനെ രണ്ട് മക്കളും വനിതയ്ക്ക് ഉണ്ട്. 

പക്ഷെ കഴിഞ്ഞ ദിവസം വിവാഹം പ്രതീക്ഷിച്ചവരെ ഒന്നടങ്കം ഞെട്ടിച്ചാണ് ട്വിസ്റ്റ് വന്നത്. ഇരുവരുടെയും വിവാഹം അല്ലായിരുന്നു അത്. വനിത വിജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷനായിരുന്നു അത്. വനിതയും റോബര്‍ട്ടും അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് മിസ്റ്റര്‍ ആന്‍റ് മിസിസ് എന്നാണ്. 

കഴിഞ്ഞ ദിവസം  മിസ്റ്റര്‍ ആന്‍റ് മിസിസ്  എന്ന ചിത്രത്തിന്‍റെ പ്രമോ വീഡിയോ രണ്ടുപേരും പുറത്തുവിട്ടു. വനിതയുടെ മകള്‍ ജോവികയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. രചനയും സംവിധാനവും വനിത വിജയകുമാറാണ്. ശ്രീകാന്ത് ദേവയാണ് ചിത്രത്തിന്‍റെ സംഗീതം. 

തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഡാൻസ് കൊറിയോ​ഗ്രാഫറും നടനുമാണ് റോബർട്ട് മാസ്റ്റർ. ഒട്ടനവധി സിനിമകളിൽ കൊറിയോ​ഗ്രാഫറായി പ്രവർത്തിച്ച റോബർട്ട് നൂതനമായ നൃത്ത ശൈലികളിലൂടെ ആയിരുന്നു ശ്രദ്ധനേടിയത്. നേരത്തെ വിവിധ പൊതു പരിപാടികളിൽ വനിതയും റോബർട്ടും ഒന്നിച്ചെത്തിയത് ശ്രദ്ധനേടിയിരുന്നു.

റഷ്യക്കാരെ കണ്ണീരണിയിച്ച് 'മഞ്ഞുമ്മൽ ബോയ്‌സ്': റഷ്യയില്‍ പുരസ്കാര നേട്ടം

'ആര്‍ യൂ ഓക്കെ ബേബി': കത്രീനയുടെ വൈറല്‍ ചിത്രത്തിന് ആശങ്കയോടെ ആരാധകര്‍; ഒടുവില്‍ സത്യം കണ്ടെത്തി !

Latest Videos
Follow Us:
Download App:
  • android
  • ios