വണങ്കാൻ: സൂര്യയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം, തുറന്നു പറഞ്ഞ് സംവിധായകന്‍ ബാല

അഞ്ച് വർഷത്തിന് ശേഷം സംവിധായകൻ ബാലയുടെ പുതിയ ചിത്രം വണങ്കാൻ റിലീസിനൊരുങ്ങുന്നു. നടൻ അരുൺ വിജയാണ് ചിത്രത്തിലെ നായകൻ. ആദ്യം സൂര്യയായിരുന്നു നായകനെങ്കിലും ചില കാരണങ്ങളാൽ പിന്മാറുകയായിരുന്നു.

Vanangaan Director Bala reveals reason behind Arun Vijay replacing Suriya in the film

ചെന്നൈ: നടൻ അരുൺ വിജയ് നായകനാകുന്ന വണങ്കാന്‍ എന്ന ചിത്രമാണ് സംവിധായകന്‍ ബാലയുടെതായി ഇറങ്ങാനുള്ള ചിത്രം. അഞ്ച് കൊല്ലത്തിന് ശേഷമാണ് ബാലയുടെ ഒരു ചിത്രം റിലീസാകാന്‍ പോകുന്നത്. പിതാമഗൻ, നന്ദ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ബാലയ്ക്കൊപ്പം പ്രവർത്തിച്ച നടൻ സൂര്യയ്‌ക്കൊപ്പമാണ് വണങ്കാന്‍ ആദ്യം ആരംഭിച്ചത്. 

എന്നാല്‍ പിന്നീട് സൂര്യ പൂര്‍ണ്ണമായും പടത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ചിത്രത്തിന്‍റെ ആദ്യത്തെ നിര്‍മ്മാതാവും സൂര്യ ആയിരുന്നു. മലയാളത്തില്‍ നിന്നും മമിത ബൈജുവും ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സൂര്യ ചില ദിവസത്തെ ഷൂട്ടിന് ശേഷം ചിത്രത്തില്‍ നിന്നും പിന്‍മാറി എന്ന വാര്‍ത്തയാണ് വന്നത്.ബാലയുമായുള്ള തര്‍ക്കമാണ് ഇതിന് കാരണമാക്കിയത് എന്ന് അഭ്യൂഹം പരന്നുവെങ്കിലും. ചില സാങ്കേതിക കാരണങ്ങളാല്‍ പിന്‍മാറുന്നു എന്നാണ് സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് 2ഡി ഫിലിംസ് ഇറക്കിയ വാര്‍ത്തകുറിപ്പ് പറഞ്ഞത്. 

2025 ജനുവരി 10 ന് അരുൺ വിജയ് നായകനാകുന്ന വണങ്കാന്‍ തിയറ്ററുകളിൽ എത്താനിരിക്കെ, എന്തുകൊണ്ടാണ് സൂര്യ ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറേണ്ടി വന്നതെന്നും പകരം അരുൺ വിജയ് എത്തിയതെന്നും ബാല തുറന്നു പറയുകയാണ്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇത് തുറന്നു പറഞ്ഞത്. 

"ഞങ്ങൾ മറ്റൊരു സിനിമ ചെയ്യാൻ ആലോചിച്ചു.യഥാര്‍ത്ഥ  ലൊക്കേഷനുകളിൽ സൂര്യയ്‌ക്കൊപ്പം ഒരു സിനിമ ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, വലിയ ആൾക്കൂട്ടമാണ് കാരണം. ആരെങ്കിലും ഒരാള്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അല്ല, ഒന്നിച്ചെടുത്ത തീരുമാനമാണ് അത്. സത്യത്തിൽ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് ചോദ്യം ചെയ്യാനുള്ള അവകാശം സൂര്യയ്ക്കുണ്ട്. ആ അവകാശം സൂര്യയ്ക്കുണ്ട് ” സംവിധായകൻ ബാല പറഞ്ഞു.

മലയാളികളും കാത്തിരിക്കുന്ന നാല് തമിഴ് ചിത്രങ്ങള്‍, കോളിവുഡ് തൂക്കുമോ ജനുവരി മാസം?

'മദ്യപിച്ച് ആ ഗിറ്റാറിസ്റ്റ് പറഞ്ഞ വാക്കുകള്‍': ജീവിതം മാറ്റിമറിച്ച ആ സംഭവം വെളിപ്പെടുത്തി എആര്‍ റഹ്മാന്‍

Latest Videos
Follow Us:
Download App:
  • android
  • ios