'വാടിവാസല്‍' വൈകും; സൂര്യ അടുത്ത പടത്തിലേക്ക്

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. 

vaadivaasal shooting delayed again suriya plan to do sudha kongara movie after suriya 42 vvk

ചെന്നൈ: ആരാധകര്‍ ഏറെ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന  'വാടിവാസല്‍'.  സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ഈ ചിത്രം.  'വാടിവാസല്‍' എന്ന ചിത്രം വൈകാതെ തുടങ്ങും എന്നാണ് അടുത്ത ദിവസം വരെ ഉണ്ടായിരുന്ന വാര്‍ത്ത. ഡിസംബറില്‍ സൂര്യ- വെട്രിവാസല്‍ കൂട്ടുകെട്ടിന്റെ ചിത്രം തുടങ്ങുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. എന്നാല്‍ പടം തുടങ്ങാന്‍ വൈകും എന്നാണ് പുതിയ വാര്‍ത്ത.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്.  ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍  ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയി എന്ന വിവരം പുറത്തുവന്നിരുന്നു. 

നേരത്തെ അനുസരിച്ച പദ്ധതി പ്രകാരം  സിരുത്തൈ ശിവയുടെ പടത്തിന് ശേഷം വെട്രിമാരന്‍റെ   'വാടിവാസല്‍' ചെയ്യുമെന്നും, തുടര്‍ന്ന് സുധ കൊങ്കാരയുടെ ചിത്രത്തിലും, അതിന് ശേഷം ജയ് ഭീം സംവിധാനം ചെയ്ത ടിജെ ജ്ഞാനവേലിന്‍റെ പടത്തിലും അഭിനയിക്കാനായിരുന്നു സൂര്യയുടെ പദ്ധതി. എന്നാല്‍ പെട്ടെന്ന് സൂര്യ തന്‍റെ പ്ലാന്‍ മാറ്റിയെന്നാണ് വിവരം. 

ഏറ്റവും പുതിയ വിവര പ്രകാരം  'വാടിവാസല്‍'  വൈകും. അടുത്തതായി സുധ കൊങ്കാരയുടെ ചിത്രത്തിലായിരിക്കും സൂര്യ അഭിനയിക്കുക എന്നാണ് വിവരം. വിടുതലെ 2 റിലീസുമായി ബന്ധപ്പെട്ട് വെട്രിമാരന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് അടുത്തതായി സുധ കൊങ്കാരയുടെ ചിത്രം ചെയ്യാം എന്ന് സൂര്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ ജൂലൈ മാസത്തിലായിരുന്നു  'വാടിവാസല്‍' ആരംഭിക്കാന്‍ ഇരുന്നത്. എന്നാല്‍ കങ്കുവ ഷൂട്ടിംഗ് നീണ്ടതോടെ ആഗസ്റ്റിലേക്ക് മാറിയേക്കും എന്നാണ് വിവരം. എന്നാല്‍  'വാടിവാസല്‍'  എഴുത്തുപണികള്‍ക്ക് വീണ്ടും സമയം വേണം എന്നാണ് വെട്രിമാരന്‍  അറിയിച്ചത്. ഇത് അടുത്തവര്‍ഷമേ പൂര്‍ത്തിയാകൂ. അതോടെയാണ്  സുധ കൊങ്കാരയുടെ ചിത്രം അടുത്തതായി ചെയ്യാന്‍ സൂര്യ തയ്യാറായത് എന്നാണ് വിവരം. സുധയും, സൂര്യയും ഒന്നിച്ച സൂരൈപോട്ര് ഒടിടി റിലീസ് ആണെങ്കിലും വലിയ ഹിറ്റായിരുന്നു. 

പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

രജനികാന്തിന്‍റെ ജയിലര്‍ സിനിമയിലെ സര്‍പ്രൈസ് അവസാനിക്കുന്നില്ല; പുതിയ അപ്ഡേറ്റ് പുറത്ത്.!

Latest Videos
Follow Us:
Download App:
  • android
  • ios