ഉർവ്വശി ഉർവ്വശി... ഗാനം ശരിക്കും നടി ഉര്‍വ്വശിയെ മനസില്‍ കണ്ട് എഴുതിയ പാട്ട്; പിന്നില്‍ ഗംഭീര സംഭവം.!

ശരിക്കും തെന്നിന്ത്യയിലെ പ്രമുഖ നടിയായ ഉർവ്വശിയെ മുന്നില്‍ കണ്ടാണ് ഈ ഗാനം വാലി എഴുതിയത്. 

urvashi urvashi song actually written based on real story related to actress urvashi vvk

ചെന്നൈ: ഇന്നും ഹിറ്റായ ഗാനമാണ് എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി... എന്ന ഗാനം. 1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ ഗാനം എഴുതിയത് തമിഴകത്തെ വിഖ്യാത കവിയും ഗാന രചിതാവുമായ വാലിയാണ്. ഇന്നും യുവത്വം ആഘോഷിക്കുന്ന ഈ ഗാനം വാലി എഴുതിയതിന് പിന്നില്‍ ഒരു കഥയുണ്ട്. നടി ഉർവ്വശി ബിഹെന്‍റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് അത് പറഞ്ഞിട്ടുണ്ട്.

ശരിക്കും തെന്നിന്ത്യയിലെ പ്രമുഖ നടിയായ ഉർവ്വശിയെ മുന്നില്‍ കണ്ടാണ് ഈ ഗാനം വാലി എഴുതിയത്. 1994 ല്‍ മഗളിർ മട്ടും എന്ന പേരില്‍ കമല്‍ഹാസന്‍ നിര്‍മ്മിച്ച് സംഗീതം ശ്രീനിവാസ റാവും സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, രോഹിണി, ഉര്‍വ്വശി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നാസര്‍ ആയിരുന്നു വില്ലന്‍. കമല്‍ഹാസന്‍ ഈ ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു. 

ചിത്രത്തില്‍ ഒരു ഗാനം ഉണ്ടായിരുന്നു. നാസറും നായികമാരും ഉള്‍പ്പെടുന്ന ഗാനം 'കറവമാട് മൂന്ന്' എന്നാണ് തുടങ്ങുന്നത്. എന്നാല്‍ ഈ പ്രയോഗം ശരിയല്ല താന്‍ പാടില്ലെന്ന് ഉര്‍വ്വശി പറഞ്ഞു. ഇത് സംവിധായകനോട് പറഞ്ഞു. സംവിധായകന്‍ വാലിയെ വിളിച്ചു. വാലി ആരാണ് പ്രശ്നം ഉന്നയിച്ചത് എന്ന് ചോദിച്ചു. ഉര്‍വ്വശിയാണെന്ന് പറഞ്ഞപ്പോള്‍ 'ഉര്‍വ്വശിയോട് ടേക്ക് ഇറ്റ് ഈസി' എന്ന് പറയാന്‍ പറഞ്ഞു.

ഇതിലെ വില്ലന്‍ ക്യാരക്ടറാണ് നിങ്ങളെ കറവമാടായി കാണുന്നത്. എന്നാല്‍ ഉര്‍വ്വശി അടക്കം കഥാപാത്രങ്ങള്‍ അത് സമ്മതിക്കാതെ അയാളെ പിന്നീട് ടോര്‍ച്ചര്‍ ചെയ്യുകയാണ്. അതിനാല്‍ തന്നെ ഇത് പ്രശ്നമാക്കേണ്ടതില്ല വാലി പറഞ്ഞു. ഒടുവില്‍ ആ ഗാനം എടുത്തു. 

പിന്നീട് കുറേക്കാലത്തിന് ശേഷം ഉർവ്വശി ഉർവ്വശി...  എന്ന ഗാനം ഇറങ്ങിയതായി പലരും പറഞ്ഞ് അത് ഉര്‍വ്വശി കേട്ടപ്പോള്‍ വാലി തന്നോട് പറഞ്ഞ ടേക്ക് ഇറ്റ് ഈസി എന്ന വാക്കും അതിലുണ്ട്. ഉര്‍വ്വശി ഉടന്‍ വാലിയെ വിളിച്ച് ചോദിച്ചു ആരെ വച്ചാണ് ഇത് എഴുതിയത്. അത് നിന്നെ വച്ച് തന്നെ എന്നായിരുന്നു വാലിയുടെ മറുപടി. എന്തായാലും ഒരു ഗാനത്തിലെ വരിയുടെ പേരില്‍ വലിയ ഗാനരചിതാവിനെ അന്നത്തെക്കാലത്ത് ചോദ്യം ചെയ്ത ഉര്‍വ്വശിയുടെ ധൈര്യം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നുണ്ട്. 

'മഞ്ഞുമ്മല്‍ ബോയ്സ്' ഗംഭീര ബോയ്സ്; 'ഇത് വെറും സൗഹൃദം അല്ല അതിലും പുനിതമാനത്': റിവ്യൂ

മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയതെങ്കില്‍ ഹിറ്റാകില്ലെന്ന് ജാഫര്‍ ഇടുക്കി; കാരണം ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios