Unni Mukundan : ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയില്‍, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും (Unni Mukundan).
 

Unni Mukundans dad to act in Shefeekkinte Santhosham

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ 'ഷെഫീക്കിന്റെ സന്തോഷ'ത്തിന്റെ ഒരു പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദൻ (Unni Mukundan).

ഉണ്ണി മുകുന്ദൻ നിര്‍മിക്കുന്ന ചിത്രമാണ്  'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നു എന്ന വിശേഷമാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കി എന്ന് എഴുതിയാണ് ഉണ്ണി മുകുന്ദൻ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. 'മേപ്പടിയാൻ' എന്ന സിനിമയില്‍ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. 'ഷഫീക്കിന്റെ സന്തോഷം' എല്ലാവര്‍ക്കും ഇഷ്‍ടമാകുമെന്നാണ് താൻ കരുതുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക.

പ്രൊഡക്ഷൻ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത് ആണ്. മേക്കപ്പ്- അരുണ്‍ ആയൂര്‍. വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍. സ്റ്റില്‍സ്- അജി  മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ്.

Read More : കേസ് ആരു ജയിക്കും?, 'വാശി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios