എന്താണ് ശരിക്കും സംഭവിക്കുന്നത്?, മാര്‍ക്കോ ആദ്യയാഴ്‍ച ആകെ നേടിയത് ഞെട്ടിക്കുന്ന തുക
മാര്‍ക്കോ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. വയലൻസിന്റെ അതിപ്രസരമാണ് വാര്‍ത്തകളില്‍ മാര്‍ക്കോയോ ആദ്യം നിറച്ചതെങ്കിലും നിലവില്‍ വിജയവും അലങ്കാരമായി മാറുകയാണ്. ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറുകയാണ് മാര്‍ക്കോ. ആദ്യയാഴ്‍ച മാര്‍ക്കോ ആഗോളതലത്തില്‍ 31.30 കോടി രൂപയാണ് നേടിയത്.
കേരളത്തില്‍ റിലീസിന് മാര്‍ക്കോ 4.29 കോടിയാണ് നെറ്റ് നേടിയത്. ഓപ്പണിംഗില്‍ 11 കോടിയോളം ആകെ കളക്ഷൻ നേടിയ മാര്‍ക്കോ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നാണ് മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക