മാർക്കോ ക്ലൈമാക്സ്, വെള്ളവും ആഹാരവുമില്ലാതെ 35 മണിക്കൂര്‍; ഉണ്ണി ബ്രോയെ സമ്മതിക്കണം: മേക്കപ്പ് മാന്‍ പറയുന്നു
ആളുകളുടെ പ്രതികരണം കാണുമ്പോൾ ഒരു പേടിയും അഭിമാനവുമുണ്ടെന്നും സുധി പറയുന്നു.
സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് ഉണ്ണി മുകുന്ദൻ. പിന്നീട് മല്ലു സിങ്ങിലൂടെ മലയാളത്തിലെത്തിയ താരം ചെറുതും വലുതുമായ ഒരുപിടി മികച്ച വേഷങ്ങളിൽ എത്തി. ഒടുവിൽ മലയാള സിനിമയിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലോടെ എത്തിയ മാർക്കോയിൽ നിറഞ്ഞാടി, ബോളിവുഡിനെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഗംഭീര പ്രകടനം കാഴ്ചവച്ച് പ്രദർശനം തുടരുന്നതിനിടെ സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് മേക്കപ്പ് മാൻ സുധി സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ആഹാരവും വെള്ളവും ഇല്ലാതെയാണ് ക്ലൈമാക്സ് ഷൂട്ട് ഉണ്ണി മുകുന്ദൻ ചെയ്തതെന്ന് സുധി പറയുന്നു. ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടെടുത്ത ക്ലൈമാക്സാണതെന്നും അതിന്റെയൊരു ഹൈപ്പാണ് പുള്ളി സൂപ്പർ സ്റ്റാർ എന്ന രീതിയിൽ എത്തി നിൽക്കുന്നതെന്നും സുധി പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് നൽകിയ ഡെഡിക്കേഷൻ പറയാതിരിക്കാൻ പറ്റില്ല. ഭയങ്കര സപ്പോട്ടായിരുന്നു പുള്ളി. ഞാനിപ്പോളൊരു ഓപ്ഷൻ പറഞ്ഞാൽ അതിന് ജെനുവിനിറ്റി ഉണ്ടെന്നറിഞ്ഞാൽ, എന്തും ചെയ്യാൻ തയ്യാറാണ്. ക്ലൈമാക്സ് എടുക്കാൻ നേരം എല്ലാവർക്കും വലിയ വിഷമമായി. രാവിലെ ആറ് മണിക്ക് ഷൂട്ട് തുടങ്ങി പിറ്റേദിവസം 11 മണിക്കാണ് ക്ലൈമാക്സിന്റെ ലാസ്റ്റ് പോഷൻ തീരുന്നത്. അന്നാണ് സിക്സ് പാക്ക് റിവീൽ ചെയ്യുന്നതും. അതിന് വേണ്ടി അദ്ദേഹം ആഹാരം കഴിച്ചിട്ടില്ല. വെള്ളം കുടിച്ചില്ല. വാട്ടർ കട്ടായിരുന്നു. എന്നാലെ സിക്സ് പാക്ക് കറക്ട് ആയി റിവീലാവൂ. അന്ന് വെള്ളവും ആഹാരവും ഉണ്ണി കഴിച്ചിട്ടില്ല. അത്രയും സ്ട്രെയിൻ എടുത്തിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും എക്സസൈസ് ചെയ്യും. ഒന്നും കഴിക്കാതെയാണ് പത്ത് നൂറ് പേരെ ഇടിച്ചിടുന്നത്. റോപ്പിൽ തൂങ്ങിയത്. ഇടയ്ക്ക് പ്രോട്ടീൻ കലർന്ന ചോക്ലേറ്റോ മറ്റോ കഴിക്കും. 30- 35 മണിക്കൂറാണ് ആഹാരം കഴിക്കാതിരുന്നത്. നമുക്ക് വല്ലാതെ വിഷമമായിട്ടുണ്ട്. ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടെടുത്ത ക്ലൈമാക്സാണത്. ഉണ്ണി ബ്രോയെ സമ്മതിക്കണം. അതിന്റെയൊരു ഹൈപ്പാണ് പുള്ളി സൂപ്പർ സ്റ്റാർ എന്ന രീതിയിൽ എത്തിയത്", എന്നായിരുന്നു സുധി സുരേന്ദ്രന്‍റെ വാക്കുകൾ.
ആര് വാഴും ? ഷൺമുഖനോ, ഡൊമനിക്കോ? അതോ പിള്ളേര് അടിച്ചുകയറുമോ ? ജനുവരിയിൽ മോളിവുഡിൽ റിലീസ് ചാകര
ആളുകളുടെ പ്രതികരണം കാണുമ്പോൾ ഒരു പേടിയും അഭിമാനവുമുണ്ടെന്നും സുധി പറയുന്നുണ്ട്. "പ്രേക്ഷകർ ഭയപ്പെടുന്നത് അത്രയും ഒറിജിനാലിറ്റി എനിക്ക് കൊണ്ടുവരാൻ സാധിച്ചത് കൊണ്ടാണ്. കേരളത്തിലെ ഒരു മേക്കപ്പ് മാനെ കുറിച്ച് ഇന്ത്യ മൊത്തം സംസാരിക്കുന്നതിലും ഒരുപാട് സന്തോഷം", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.