'എന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം'; ബിഗ് സ്ക്രീനില്‍ രോമാഞ്ചം ഉറപ്പെന്ന് ഉണ്ണി മുകുന്ദന്‍

മഹിമ നമ്പ്യാർ നായിക

unni mukundan about his upcoming movie jai ganesh ranjith sankar nsn

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്ന് ഉണ്ണി പറയുന്നു. 

"ജയ് ഗണേഷ് ഇപ്പോള്‍ കണ്ട് തീര്‍ത്തതേയുള്ളൂ. വിനയം മാറ്റിനിര്‍ത്തിയാല്‍ സത്യസന്ധമായി എനിക്ക് പറയാനാവും, ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഏപ്രില്‍ 11 ന് സ്ക്രീനുകളില്‍ രോമാഞ്ചം ഉറപ്പാണ്", ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : യുട്യൂബര്‍ ഉണ്ണി വ്ളോഗ്‍സിനെതിരെ സംവിധായകന്‍റെ ജാതി അധിക്ഷേപം; അന്വേഷണം നടത്താൻ കോടതി നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios