'റിലീസാകാത്ത ചിത്രത്തെ കൊല്ലാൻ ശ്രമിക്കുകയാണ്': വ്യാജ പ്രചാരണത്തിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദന്‍

എനിക്ക് മെസ്സേജ് അയച്ച മാന്യനോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ അറിയുന്നവർ വിവേകത്തോടെ പെരുമാറും. 

unni mukundan about false propaganda towards his movie jai ganesh vvk

കൊച്ചി: താന്‍ പറയാത്ത കാര്യം പ്രചരിപ്പിച്ച് തന്‍റെ റിലീസാകാനിരിക്കുന്ന ചിത്രത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ പറഞ്ഞതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന കാര്‍ഡുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് ചാറ്റ് ഷെയര്‍ ചെയ്താണ് നടന്‍ ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ വിശദീകരിക്കുന്നത്. 

'ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ശ്രീറാം വിളിക്കാത്തവരും എന്‍റെ സിനിമ കാണണ്ട.!' എന്ന രീതിയില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു എന്ന കാര്‍ഡ് ഷെയര്‍ ചെയ്ത് ഒരു വ്യക്തി ഇതുപോലെ ചിലത് വൈറലാകുന്നുണ്ടെന്ന് പറയുന്നു. അത് സാരമില്ല, വിവരമുള്ളവര്‍ക്ക് അത് മനസിലാകും. അതിന് അനുസരിച്ച് അവര്‍ പ്രതികരിക്കും എന്നാണ് ഉണ്ണി മറുപടി നല്‍കുന്നത് - ഇതാണ് പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്ത വാട്ട്സ്ആപ്പ് ചാറ്റില്‍ ഉള്ളത്. 

"റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ തകര്‍ക്കാന്‍ നിങ്ങൾ എത്രത്തോളം താഴുകയാണ്. ഒരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന യാദൃശ്ചികമായ ഈ കാര്യം ജനുവരി 1 മുതൽ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ്. ഞാൻ ഒരിക്കലും പറയാത്ത വാക്കുകളാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി പ്രചരിക്കുന്നത്. അത് ആരു ചെയ്താലും എന്നെ വിശ്വസിക്കൂ, ഞാനോ എന്‍റെ സിനിമയോ പരാജയപ്പെടുമെന്നത് നിങ്ങളുടെ സ്വപ്നമാണ്.

എനിക്ക് മെസ്സേജ് അയച്ച മാന്യനോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ അറിയുന്നവർ വിവേകത്തോടെ പെരുമാറും. സിനിമയുമായി കാണാം. ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള ഐ തിയേറ്ററുകളില്‍ ജയ് ഗണേഷ് എത്തും. യുഎംഎഫ് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമായിരിക്കും ജയ് ഗണേഷ് " - എന്നാണ് പോസ്റ്റിനൊപ്പം ഉണ്ണി മുകുന്ദന്‍ എഴുതിയിരിക്കുന്നത്.

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അടുത്തിടെ ജയ് ഗണേഷ് കണ്ട് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ തന്‍റെ അഭിപ്രായം എഴുതിയിരുന്നു.

"ജയ് ഗണേഷ് ഇപ്പോള്‍ കണ്ട് തീര്‍ത്തതേയുള്ളൂ. വിനയം മാറ്റിനിര്‍ത്തിയാല്‍ സത്യസന്ധമായി എനിക്ക് പറയാനാവും, ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ പങ്കാളിയായ ഏറ്റവും മികച്ച ചിത്രമാണ് ഇത്. ഏപ്രില്‍ 11 ന് സ്ക്രീനുകളില്‍ രോമാഞ്ചം ഉറപ്പാണ്", ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍; സവര്‍ക്കറായി രണ്‍ദീപ് ഹൂ‍ഡ റിലീസ് തീയതി പ്രഖ്യാപിച്ചു

തീയറ്ററില്‍ അത്ഭുതം സൃഷ്ടി 'ഹനുമാന്‍' ഒടിടി റിലീസ് എപ്പോള്‍ എവിടെ; വിവരങ്ങള്‍ പുറത്ത്.!

Latest Videos
Follow Us:
Download App:
  • android
  • ios