Asianet News MalayalamAsianet News Malayalam

'തികച്ചും അത്ഭുതം തന്നെ' : ബ്രിട്ടന്‍ ഒസ്കാറിന് ഔദ്യോഗികമായി അയക്കുന്നത് ഒരു ഹിന്ദി ചിത്രം

ശ്രദ്ധിക്കപ്പെട്ട ക്രൈം ത്രില്ലറായ ‘സന്തോഷ്’ സംവിധാനം ചെയ്തത് ഇംഗ്ലണ്ടിൽ ജനിച്ച ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര സംവിധായിക സന്ധ്യ സൂരിയാണ്. 

UK submits Hindi-language film with Indian cast for Oscars 2025
Author
First Published Sep 30, 2024, 10:06 AM IST | Last Updated Sep 30, 2024, 10:06 AM IST

ലണ്ടന്‍: ഒസ്‌കാര്‍ അവാര്‍ഡിനായുള്ള അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക്  ഹിന്ദി ഭാഷാ ചിത്രം ഔദ്യോഗികമായി അയച്ച് ബ്രിട്ടീഷ് അക്കാദമി. ബ്രിട്ടന്‍റെ ഔദ്യോഗിക എന്‍ട്രിയായാണ് ഹിന്ദി ഭാഷയിലുള്ള ബ്രിട്ടീഷ് പ്രൊഡക്ഷനായ സന്തോഷ് അയച്ചിരിക്കുന്നത്. 

ശ്രദ്ധിക്കപ്പെട്ട ക്രൈം ത്രില്ലറായ ‘സന്തോഷ്’ സംവിധാനം ചെയ്തത് ഇംഗ്ലണ്ടിൽ ജനിച്ച ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര സംവിധായിക സന്ധ്യ സൂരിയാണ്. ഒരു പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ അന്വേഷണം നടത്തുന്ന വിധവയായ സ്ത്രീ പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം. 

ലഖ്‌നൗവിലും പരിസരങ്ങളിലുമാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ എന്‍ട്രിയായ കിരൺ റാവുവിന്‍റെ 'ലാപത ലേഡീസ്' എന്ന ചിത്രത്തിനൊപ്പം ഇത് മത്സരിക്കും.

യുകെ ഇന്ത്യയെ അടിസ്ഥാനമാക്കി ഒരു ഹിന്ദി സിനിമ ഒസ്കാറിന് ഔദ്യോഗിക എന്‍ട്രിയായി സമർപ്പിക്കുന്നത് തികച്ചും അത്ഭുതം തന്നെ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ എക്സ് പോസ്റ്റില്‍ പറഞ്ഞു.

'ഐ ഫോർ ഇന്ത്യ' (2005), 'എറൗണ്ട് ഇന്ത്യ വിത്ത് എ മൂവി ക്യാമറ' (2018) എന്നീ മുൻ ഡോക്യുമെന്‍ററികളിലൂടെ ശ്രദ്ധേയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് സന്ധ്യ സൂരി.  ബാഫ്റ്റ നോമിനേറ്റ് ചെയ്ത ഫിക്ഷൻ ഷോർട്ട് ഫിലിം 'ദ ഫീൽഡ്' (2018) ഒരുക്കിയതും ഇവരാണ്. 

അതേ സമയം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഓസ്‌കാര്‍ പുരസ്കാരത്തിനായുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത് കിരൺ റാവു സംവിധാനം ചെയ്ത  'ലാപത്താ ലേഡീസ്' ആയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരെയും അമ്പരപ്പിക്കുന്നതായിരുന്നു 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും   'ലാപത്താ ലേഡീസ്'  തിരഞ്ഞെടുത്തത്.

മൂന്ന് പതിറ്റാണ്ടിനിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം  എന്ന നിലയിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്  ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ ചിത്രം ഫെസ്റ്റിവലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അവാർഡായ ഗ്രാൻഡ് പ്രിക്സ് നേടുകയും ചെയ്തു.  കഴിഞ്ഞ വർഷത്തെ ഗ്രാൻഡ് പ്രിക്‌സ് നേടിയ ജോനാഥൻ ഗ്ലേസറിസന്‍റെ ദി സോൺ ഓഫ് ഇന്‍ററസ്റ്റ് മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള 2023 ഓസ്‌കാർ നേടിയതിനാൽ. ജൂറിയുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

32 കോടി രൂപ ബംഗ്ലാവ് വിറ്റ കങ്കണ 3.81 കോടി രൂപയ്ക്ക് പുതിയ അതിഥിയെ വീട്ടിലെത്തിച്ചു; ആരതി ഉഴിഞ്ഞ് വരവേല്‍പ്പ്

"ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇന്ത്യന്‍ ചിത്രമായി തോന്നിയില്ല"; ഒസ്കാറിന് അയക്കാത്ത കാരണം ഇതാണ് !
 

Latest Videos
Follow Us:
Download App:
  • android
  • ios