'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

കീര്‍ത്തി സുരേഷാണ് നായിക.

 

Udhayanidhi Stalin starring new film Mamannan shooting wrapped

തമിഴകത്ത് ഒട്ടേറെ വമ്പൻ പ്രൊജക്റ്റുകളാണ് റിലീസ് തയ്യാറായിരിക്കുന്നതും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതും. 'പൊന്നിയിൻ സെല്‍വൻ', 'വെന്തു തനിന്തതു കാട്', 'നാൻ വരുവേൻ' എന്നിവ റിലീസിന് തയ്യാറായിരിക്കുമ്പോള്‍ 'ഇന്ത്യൻ 2', 'മാമന്നൻ' എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ടവ. 'മാമന്ന'ന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 'വിക്രം' എന്ന മെഗാ ഹിറ്റിന് ശേഷം ഫഹദ് അഭിനയിക്കുന്നു എന്നതുകൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രവുമാണ് 'മാമന്നൻ'.

ഉദയനിധി സ്റ്റാലിൻ ആണ് ചിത്രത്തില്‍ നായകനാകുന്നത്'. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം സേലത്താണ്നടന്നത്.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.  അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.

തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായ ചിത്രം 'വിക്രം' വിതരണത്തിന് എത്തിച്ചത് റെഡ് ജിയാറ്റ് മൂവീസായിരുന്നു. നിരൂപക ശ്രദ്ധ നേടിയ 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സും' തിയറ്ററുകളിലെത്തിച്ചത് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. നിലവില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'തിരുച്ചിദ്രമ്പലം' വിതരണത്തിന് എത്തിച്ചതും റെഡ് ജിയാന്റ് മൂവീസാണ്. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വിക്രം നായകനായ 'കോബ്ര' തിയറ്ററുകളിലെത്തിച്ചതും റെഡ് ജിയാന്റ് മൂവീസാണ്. മണിരത്നത്തിന്റെ ഡ്രീം പ്രൊജക്റ്റായ 'പൊന്നിയിൻ സെല്‍വനും' റെഡ് ജിയാന്റ് മൂവീസ് തിയറ്ററുകളിലെത്തിക്കും. കാര്‍ത്തി നായകനായ 'സര്‍ദാര്‍' എന്ന ചിത്രം വിതരണം ചെയ്യുന്നതും റെഡ് ജിയാന്റ് മൂവീസായിരിക്കും.

Read More : എ ആര്‍ റഹ്‍മാന്റെ സംഗീതം, 'പൊന്നിയിൻ സെല്‍വ'നിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios