കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ, അതിന് പിന്നിലെ ദുരൂഹതകള്‍; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന്
ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായല്ല ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്, കേരളത്തിൽ ഒരിടത്ത് നടന്ന യഥാർത്ഥ സംഭവങ്ങളും അതോടൊപ്പം ഫിക്ഷനും ചേർത്താണ് ജിനു തിരക്കഥയൊരുക്കിയിരിക്കുന്നത്
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ത്രില്ലർ എന്നതിലുപരി ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത് എന്നാണ് സിനിമയെ കുറിച്ച് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസിന്‍റെ വാക്കുകള്‍. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്.
''രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലെ അടിമുടി ദുരൂഹമായ പല സംഭവങ്ങളിലൂടെയുള്ള എസ്. ഐ ആനന്ദ് നാരായണന്‍റേയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെയും യാത്രയാണ് ചിത്രം. രാഹുൽ രാജഗോപാൽ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് എന്നിവരാണ് ഈ സംഘത്തിലുള്ള കഥാപാത്രങ്ങളായെത്തുന്നത്. പ്രേക്ഷകർക്ക് ഇമോഷണലി കണക്ടാവുന്ന ഒട്ടേറെ ഘടകങ്ങള്‍ സിനിമയിലുണ്ട്. ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായല്ല ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്, കേരളത്തിൽ ഒരിടത്ത് നടന്ന യഥാർത്ഥ സംഭവങ്ങളും അതോടൊപ്പം ഫിക്ഷനും ചേർത്താണ് ജിനു തിരക്കഥയൊരുക്കിയിരിക്കുന്നത്, ഹേറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്, ഡോൾവിൻ കുര്യാക്കോസ് പറഞ്ഞിരിക്കുകയാണ്.
പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
സിനിമയുടെ സംഗീതമൊരുക്കുന്നത് തമിഴിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ് സൈജു ശ്രീധർ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
'മകനോടുള്ള ദേഷ്യം വിജയിയുടെ പിതാവ് ലോകേഷിനോട് തീര്‍ത്തു'; യഥാര്‍ത്ഥ കാരണം ഇതാണ്.!