ആറിലൊരാള്‍ പുറത്തേക്കെന്ന് ബിഗ് ബോസ്, പക്ഷേ ട്വിസ്റ്റ് ഉണ്ട്! 'എവിക്ഷന്‍' നാടകീയം

നന്ദന പുറത്തായതിന് ശേഷം നോമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരാണ് അവശേഷിച്ചിരുന്നത്

twist in the eviction in bigg boss malayalam season 6 norah muskaan in secret room

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ രണ്ട് വാരം മാത്രം ശേഷിക്കെ വാരാന്ത്യ എപ്പിസോഡ് നാടകീയം. ശനിയാഴ്ച എപ്പിസോഡില്‍ നന്ദന പുറത്തായതിന് ശേഷം നോമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരാണ് അവശേഷിച്ചിരുന്നത്. കളിയും തമാശയുമൊക്കെ നിറഞ്ഞ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. അതിനൊടുവിലാണ് നോമിനേഷനില്‍ ഉള്‍പ്പെട്ടവര്‍ എണീറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാല്‍ എവിക്ഷന്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതായ തോന്നല്‍ ഉണര്‍ത്തിയത്.

നോമിനേഷനില്‍ ഉള്‍പ്പെട്ടവര്‍ക്ക് പല നിറങ്ങളിലുള്ള കടലാസ് പൂക്കള്‍ നല്‍കലായിരുന്നു ആദ്യ പരിപാടി. പിന്നീട് എല്ലാവരെയും ബിഗ് ബോസ് ഗാര്‍ഡന്‍ ഏരിയയിലേക്ക് ക്ഷണിച്ചു. അവരുടെ മുന്നില്‍ പൂക്കളുടെ അതേ നിറങ്ങളിലുള്ള പെട്ടികളും ഉണ്ടായിരുന്നു. ഓരോ നിറത്തിലുമുള്ള ഒരു വലിയ പെട്ടിയും ഒരു ചെറിയ പെട്ടിയും ഉണ്ടായിരുന്നു. ലഭിച്ച പൂവിന്‍റെ അതേ നിറത്തിലുള്ള ചെറിയ പെട്ടി തുറന്ന് അതിലുള്ള താക്കോല്‍ ഉപയോഗിച്ച് വലിയ പെട്ടി തുറക്കുക എന്നതായിരുന്നു ടാസ്ക്. അതില്‍ നിന്ന് പച്ച നിറത്തിലുള്ള ഷോള്‍ ലഭിച്ചാല്‍ സേവ് ആകുമായിരുന്നു. ഇതനുസരിച്ച് അഭിഷേക്, ശ്രീതു, സായ്, ജാസ്മിന്‍ എന്നീ ക്രമത്തിലാണ് പെട്ടികള്‍ തുറന്നത്. ഇവര്‍ നാല് പേരും സേവ് ആവുകയും ചെയ്തു. അവശേഷിച്ചത് നോറയും ഋഷിയും മാത്രമായിരുന്നു.

ഇവരോട് തങ്ങളുടെ പെട്ടികള്‍ ഒരുമിച്ച് തുറക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഋഷിക്ക് പച്ച ഷോളും നോറയ്ക്ക് ചുവപ്പ് നിറത്തിലുള്ളതുമാണ് ലഭിച്ചത്. ഋഷിയും സേവ് ആയിരിക്കുന്നതായി ബിഗ് ബോസ് അറിയിച്ചു. നോറയോട് എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാനും. വേഗത്തില്‍ എല്ലാവരോടും യാത്ര ചോദിച്ച് നോറ പ്രധാന വാതിതിലൂടെ പുറത്തേക്ക് എത്തി. എന്നാല്‍ ഇവിടെയായിരുന്നു ബിഗ് ബോസിന്‍റെ ട്വിസ്റ്റ്. നോറയുടേത് എവിക്ഷന്‍ ആയിരുന്നില്ല. മറിച്ച് ബിഗ് ബോസ് ലൈവ് സ്ട്രീമിംഗ് കാണാവുന്ന ഒരു മുറിയിലേക്കാണ് നോറയെ കൊണ്ടുപോയത്. അതായത് സീക്രട്ട് റൂമിലാണ് നോറ ഇപ്പോള്‍. എപ്പോഴാണ് ഹൗസിലേക്ക് തിരിച്ചുവരിക എന്നത് പ്രഖ്യാപിച്ചിട്ടില്ല. 

ALSO READ : പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios