മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കണം; റീഷൂട്ട് ആവശ്യപ്പെട്ട് സുരേഷ് ഗോപി നോ പറഞ്ഞ് ജോഷി.!
വളരെക്കാലം മലയാളത്തിലെ ബോക്സോഫീസ് കളക്ഷനിലെ റെക്കോഡ് നിലനിര്‍ത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സെക്കന്‍റ് ഇന്‍ട്രോ സീന്‍ ഏറെ കൈയ്യടി നേടിയതാണ്.
കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തി താര സംഘടന അമ്മ നിര്‍മ്മിച്ച ട്വന്‍റി20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരൊക്കെ അണിനിരന്ന ചിത്രം വളരെക്കാലം മലയാളത്തിലെ ബോക്സോഫീസ് കളക്ഷനിലെ റെക്കോഡ് നിലനിര്‍ത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സെക്കന്‍റ് ഇന്‍ട്രോ സീന്‍ ഏറെ കൈയ്യടി നേടിയതാണ്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഇന്‍റര്‍വെല്ലില്‍ വരുന്ന ഈ പഞ്ച് സീനിന്‍റെ ചിത്രീകരണ വിശേഷം പങ്കുവയ്ക്കുകയാണ് നടന്‍ ഇടവേള ബാബു. ഒരു ചാനല്‍ പരിപാടിയിലാണ് ഇടവേള ബാബു ഈ കാര്യം വെളിപ്പെടുത്തുന്നത്. ട്വന്‍റി20 ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സംഘത്തില്‍ അംഗമായി ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ചെരുപ്പ് ഇടുന്നതും മറ്റും അന്ന് നിരവധി ഷോട്ടുകള്‍ എടുക്കേണ്ടി വന്നു. അത് ഉച്ചവരെ നീണ്ടു. ഈ ഘട്ടത്തില്‍ മമ്മൂട്ടി ''ഇവന്മാര് എന്താണീ ചെയ്യുന്നത് രാവിലമുതല്‍ ഉച്ചവരെ ചെരുപ്പ് ഷൂട്ട് ചെയ്യുന്നത്" എന്ന് ചോദിച്ചിരുന്നു. ആ ചെരുപ്പ് അവിടെ വയ്ക്കുന്നത് ഞാനാണ്.
പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏണിപ്പടിയുടെ അടുത്ത് നിന്ന് കാണുന്നതാണ് ഇന്‍റര്‍വെല്‍ പഞ്ച്. എന്നാല്‍ ആ സീനില്‍ ശരിക്കും സുരേഷ് ഗോപിയും ഉണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അന്ന് ഡേറ്റ് തന്നില്ല. എന്നാല്‍ പിന്നീട് എത്തിയ സുരേഷ് ഗോപി ആ രംഗം റീഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചു. എന്നാല്‍ ജോഷി സാര്‍ സമ്മതിച്ചില്ല - ഇടവേള ബാബു പറഞ്ഞു.
2008-ൽ പുറത്തിറങ്ങിയ ട്വന്റി20യില്‍ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷത്തിലെത്തിയിരുന്നു. ഉദയകൃഷ്ണ, സിബി കെ. തോമസാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. നിർമ്മാണം ദിലീപായിരുന്നു. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് എടുത്തത്. അന്നത്തെ കണക്ക് പ്രകാരം ചിത്രത്തിന് 32.36 കോടി കളക്ഷന്‍ ലഭിച്ചു.
'എന്നാടാ പണ്ണി വെച്ചിറുക്കെ' : ഒടിടി റിലീസിന് പിന്നാലെ ട്രെന്‍റിംഗ്, ഞെട്ടി അന്യഭാഷക്കാര്‍.!