പ്രണവിന്റെ 50കോടി ചിത്രം വീണ്ടും തിയറ്ററിൽ; ഒരു ടിക്കറ്റിന് മറ്റൊന്ന് ഫ്രീയുമായി തലസ്ഥാനത്തെ തിയറ്റർ !
വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്.
പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ക്യാമ്പസ് പ്രണയകഥ പറഞ്ഞ സിനിമയാണ്. പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), തിരുവനന്തപുരം ഏരീസ് പ്ലക്സ്(ഫെബ്രുവരി 14), കോയമ്പത്തൂർ പിവിആർ(ഫെബ്രുവരി 12) എന്നിവിടങ്ങളിലാണ് ഹൃദയത്തിന്റെ റി-റിലീസ് നടക്കുന്നത്. ഈ അവസരത്തിൽ ചിത്രം കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫറുമായി എത്തിയിരിക്കുകയാണ് തലസ്ഥാനനഗരിയിലെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്സ്. ഒരു സിനിമ ടിക്കറ്റിന് മറ്റൊന്ന് ഫ്രീ എന്നതാണ് ആ സർപ്രൈസ്.
"ഏരീസ് പ്ലെക്സ് തിയേറ്ററിൽ വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ഒരു ടിക്കറ്റിന് മറ്റൊന്ന് ഫ്രീ. പ്രണവ് മോഹൻലാലിൻ്റെ "ഹൃദയം" എന്ന സിനിമയ്ക്കാണ് ഈ ഓഫർ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ മൂന്ന് പ്രദർശനങ്ങൾക്കാണ് ഓഫർ നൽകുന്നത്. 11AM, 3PM, 7PM എന്നി സമയക്രമത്തിൽ ഓഡി 4-ൽ ആണ് ഹൃദയം പ്രദർശിപ്പിക്കുന്നത്. Paytm / ടിക്കറ്റ് ന്യൂ ആപ്പിലൂടെ മാത്രമാണ് നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നത്. ഹോളിവുഡ് സംവിധായകനും, പ്രമുഖ വ്യവസായിയുമായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയേറ്റർ. പ്രണയദിനത്തിൽ യുവ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന സ്നേഹ സമ്മാനമാണ് ഫ്രീ ടിക്കറ്റ് ഓഫർ.കൂടാതെ തിയേറ്റർ കോംപ്ലക്സിൽ ഗെയിംസ്, ഫോട്ടോ ബൂത്ത്, ഗിഫ്റ്റ്സ്, ലെറ്റർ എക്സ്ചേഞ്ച് തുടങ്ങിയ പുതമയേറിയ ഒട്ടനവധി പ്രണയ ദിന ആഘോഷങ്ങളും നടക്കുന്നുണ്ട്", എന്നാണ് ഏരീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..