മന്‍സൂര്‍ അലിഖാന്‍റെ തൃഷയ്ക്കെതിരായ വിവാദ പരാമർശം: കേസില്‍ ട്വിസ്റ്റായി തൃഷയുടെ തീരുമാനം

മൻസൂർ അലി ഖാന്‍ മാപ്പ് പറഞ്ഞ സാഹചര്യം പരിഗണിക്കണം എന്ന് നടി തമിഴ് നാട് പൊലീസിനെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തൃഷയ്ക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു. 

Trisha requested to police withdraws charges against mansoor ali khan on abuse case vvk

ചെന്നൈ: തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തി വിവാദ പരാമർശം കഴിഞ്ഞ വാരങ്ങളില്‍ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദം കനത്തപ്പോള്‍ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറയുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.  മന്‍സൂര്‍ അലി ഖാനെതിരെ നടപടി വേണ്ടെന്ന് തൃഷ പറഞ്ഞിരിക്കുകയാണ്. 

മൻസൂർ അലി ഖാന്‍ മാപ്പ് പറഞ്ഞ സാഹചര്യം പരിഗണിക്കണം എന്ന് നടി തമിഴ് നാട് പൊലീസിനെ അറിയിച്ചുവെന്നാണ് വിവരം. നേരത്തെ തൃഷയ്ക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു. അതിന് മറുപടിയായണ് തൃഷയുടെ പ്രതികരണം. അടുത്തിടെ തൃഷയ്ക്കെതിരെ മാനനഷ്ട കേസിന് പോകുമെന്ന് മന്‍സൂര്‍ അലി ഖാന്‍ പ്രസ്താവിച്ചിരുന്നു. അതിനാല്‍ ഈ വിവാദത്തില്‍ കൂടുതല്‍ സമയം കളയേണ്ടതില്ലെന്ന നിലപാടാണ് തൃഷയ്ക്ക് എന്നാണ് അവരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

അതേ സമയം എഫ്ഐആര്‍ ഇട്ട കേസ് പൊലീസ് പിന്‍വലിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ തൃഷയോട് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷം തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് കുറച്ച് ദിവസം മുന്‍പ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തൃഷയ്‌ക്കെതിരെ അധികം വൈകാതെ കേസ് ഫയൽ ചെയ്യുമെന്ന് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

ഇതിന് മുന്‍പ് തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നേരത്തെ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ ആദ്യ നിലപാട്. 

അതിന് പിന്നാലെ മന്‍സൂര്‍ അലി ഖാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ കോടതിയിൽ നിന്നുള്ള വിമർശനവും പൊലീസിന് മുന്നിലെത്തി മൊഴി നൽകുകയും ചെയ്തതിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രം​ഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്. 

ഈ മാപ്പ് തൃഷ് അംഗീകരിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ട് മന്‍സൂര്‍ അലി ഖാന്‍ കേസിന് പോകുന്നത്. 

ഏതാനും നാളുകൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട്  നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.  ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.

'നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍': കുടുംബ വിളക്ക് വേദിക ബീച്ചില്‍ ബിക്കിനി വൈബില്‍.!

ജിഗര്‍തണ്ട ഡബിൾ എക്സ് ഒടിടി റിലീസ് തീയ്യതി പുറത്ത്; എവിടെ കാണാം, എല്ലാം അറിയാം

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios