ഐഡന്‍റിറ്റിയില്‍ ടൊവിനോയ്ക്കൊപ്പം നായികയായി തൃഷ

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. 

trisha in lead female on tovinos identity movie vvk

കൊച്ചി: ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റിയില്‍ നായികയായി തൃഷ എത്തുന്നു. തൃഷ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെ പങ്കിട്ടു. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. മഡോണ സെബാസ്റ്റ്യന്‍ ആണ് അത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 2020 ല്‍ പുറത്തെത്തിയ ഫോറന്‍സിക്. 

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയുമായിരുന്നു ഇത്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്‍. രണ്ടായിരത്തിന്‍റെ തുടക്കം മുതലിങ്ങോട്ട് തൃഷ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. 96, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയവയൊക്കെയാണ് അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 

രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമും. 

ഷാരൂഖ് ഖാന്‍റെ അഭിനയം പോരാ, സൗന്ദര്യവുമില്ലെന്ന് പാക് നടി ; തിരിച്ച് കിട്ടിയത് ട്രോള്‍ മഴ.!

പച്ചവെള്ളം കുടിച്ച് തടിച്ചതൊന്നുമല്ല, ഭക്ഷണം കഴിച്ച് തന്നെ തടി വെച്ചതാണെന്ന് ദേവി ചന്ദന

WATCH Live - Asianet News

Latest Videos
Follow Us:
Download App:
  • android
  • ios