റോക്കിംഗ് സ്റ്റാര്‍ ഗീതു മോഹന്‍ദാസിന്‍റെ ഫ്രെയ്മില്‍; 'ടോക്സിക്' ആദ്യ ദൃശ്യങ്ങള്‍ പുറത്ത്, വൈറലായി വീഡിയോ
യാഷിന്‍റെ പിറന്നാൾ ദിനത്തിൽ ടോക്‌സിക്കിന്‍റെ പുതിയ വീഡിയോ പുറത്തിറങ്ങി. റോക്കിങ് സ്റ്റാർ യാഷിന്‍റെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടോക്സിക്കിലെ ആഘോഷനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ടോക്‌സിക്കിന്‍റെ അപ്‌ഡേറ്റ് യാഷിന്‍റെ പിറന്നാൾ ദിനത്തിൽ ബര്‍ത്ത് ഡേ പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. റോക്കിങ് സ്റ്റാർ യാഷിന്‍റെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടോക്സിക്കിലെ ആഘോഷനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാണ്.
മുതിർന്നവർക്കുള്ള യക്ഷിക്കഥയായ ടോക്‌സികിന്‍റെ ഗ്ലിമ്പ്സ് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രംഗങ്ങളാൽ സമ്പന്നമായി.കെ ജി എഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യൻ സിനിമയില്‍ ചര്‍ച്ച വിഷയമായ യാഷിന് ഇന്ന് 39 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ "ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്".
'ബർത്ത്ഡേ പീക്ക്' വീഡിയോയുടെ രൂപത്തിൽ പിറന്നാൾ വിരുന്ന് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ബർത്ത്‌ഡേ പീക്കിൽ വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ചിരിക്കുന്ന യാഷ് ഒരു പാര്‍ട്ടിയില്‍ എത്തുന്നതാണ് കാണിക്കുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിച്ച ടോക്സിക് സംവിധാനം ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഗീതു മോഹൻദാസാണ്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ദേശീയ അവാർഡും ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഗീതു മോഹൻദാസ് ഗംഭീരമായ ഒരു എന്റെർറ്റൈനെർ ടോക്സിക്കിലൂടെ പ്രേക്ഷകർക്ക് നല്‍കിയേക്കും. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
കെജിഎഫ് 2വിന് ശേഷം യാഷ് അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2025 ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് വിവരം.
'പാൻ വേൾഡ്' ആവാൻ 'ടോക്സിക്'; വിദേശ റിലീസിന് ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോയുമായി ചര്‍ച്ച
'സ്നേഹത്തിന്‍റെ ഭാഷ മാറ്റണം': ഫാന്‍സിന് സുപ്രധാന സന്ദേശവുമായി 'റോക്കി ഭായി' യാഷ് !