Vaashi : ടൊവിനൊ തോമസിന്റേയും കീര്‍ത്തി സുരേഷിന്റെയും 'വാശി', തിയേറ്റര്‍ ലിസ്റ്റ്
ടൊവിനൊ തോമസ് നായകനാകുന്ന 'വാശി'ജൂണ്‍ 17ന് തിയറ്ററുകളില്‍ (Vaashi).
ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് 'വാശി'. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. നവാഗതനായ വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന 'വാശി' ജൂണ്‍ 17ന് തിയറ്ററുകളിലെത്തും. ടൊവിനൊ തോമസിന്റെ 'വാശി' എന്ന ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു (Vaashi).
ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്. ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്.വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മാണം. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ മോഹന്‍. ലൈന്‍ പ്രൊഡ്യൂസര്‍ കെ രാധാകൃഷ്‍ണന്‍.
വിതരണം ഉര്‍വ്വശി തിയറ്റര്‍, ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞ. പശ്ചാത്തല സംഗീതം യാക്‌സന്‍ & നേഹ, എഡിറ്റര്‍ അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, മേക്കപ്പ്പി വി ശങ്കര്‍, വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചീഫ് അസോസിയേറ്റ് നിതിന്‍ മൈക്കിള്‍, ശബ്‍ദ മിശ്രണം എം ആര്‍ രാജാകൃഷ്‍ണന്‍. കലാ സംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്സ്.