ജതിൻ രാംദാസെത്തി, ഇനി നിര്‍ണായക രംഗങ്ങള്‍, മോഹൻലാലിന്റെ എമ്പുരാന്റെ ആവേശത്തിരയില്‍ ടൊവിനൊ

ആവേശമായി ജതിൻ രാംദാസെത്തി.
 

Tovino Thomas in Mohanlal film Empuraans set shooting update hrk

മലയാളത്തില്‍ വമ്പൻ ഹൈപ്പിലൊരുങ്ങുന്ന ഒരു ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്നുവെന്നതാണ് എമ്പുരാന്റെ വലിയ പ്രത്യേകത. എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നുതെന്നുമാണ് സൂചന. മോഹൻലാല്‍ നായകനാകുന്ന എമ്പുരാൻ എന്ന സിനിമയുടെ സെറ്റില്‍ നടൻ ടൊവിനോ തോമസ് ജോയിൻ ചെയ്‍തു എന്നതാണ് പുതിയ ഒരു വാര്‍ത്ത.

വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ജതിൻ രാംദാസ് എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ടൊവിനൊ തോമസ് ലൂസിഫറിലുണ്ടായിരുന്നത്. കേരള രാഷ്‍ട്രീയത്തിലെ അതികായനായ രാംദാസിന്റെ മരണം സൃഷ്‍ടിച്ച സാഹചര്യത്തില്‍ ജതിൻ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. ആരാണ് രാഷ്‍ട്രീയത്തില്‍ രാംദാസിന്റെ പിൻഗാമിയെന്ന ചോദ്യത്തിന് ഉത്തരവുമായാണ് ജതിൻ എത്തുന്നതും ജനങ്ങളെ കയ്യിലെടുക്കുന്നതും. ജതിൻ രാംദാസിന്റെ ലൂസിഫറിലെ രംഗങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വീണ്ടുമെത്തുമ്പോഴും ജതിൻ രാംദാസ് എമ്പുരാന്റെ കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ടൊവിനൊ തോമസ് എമ്പുരാൻ സിനിമയുടെ സെറ്റില്‍ ജോയിൻ ചെയ്‍തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായിട്ടായിരുന്നു ചിത്രത്തില്‍ മോഹൻലാല്‍ എത്തിയത്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്നും റിപ്പോര്‍ട്ടുണ്ട്.. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് മനസിലാകുന്നത്. അതുകൊണ്ട് വിദേശ രാജ്യങ്ങളിലടക്കമാണ് എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യുമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.

Read More: തകര്‍ക്കാനാകാതെ മോഹൻലാലിന്റെ ആ വമ്പൻ ചിത്രത്തിന്റെ റെക്കോർഡ്, പട്ടികയില്‍ ഇനി മഞ്ഞുമ്മല്‍ ബോയ്‍സും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios