ആ നേട്ടത്തിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ നടനായി ടൊവിനോ തോമസ്, അഭിമാന തിളക്കത്തിൽ മലയാളം
ആ നേട്ടത്തിൽ ഒരേയൊരു ഇന്ത്യൻ താരമായി മലയാളത്തിന്റെ പ്രിയപ്പെട്ട ടൊവിനോ തോമസ്.
\മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ടൊവിനോ തോമസ്. വാണിജ്യ വിജയങ്ങള്‍ക്കൊപ്പം അടുത്തിടെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ തോമസ് പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. മികച്ച പ്രകടനം നടത്താൻ എന്തായാലും താരത്തിന് സാധിക്കാറുമുണ്ട്. അത്തരമൊരു വേറിട്ട പ്രകടനത്തിന് അന്താരാഷ്‍ട്ര അവാര്‍ഡും തേടി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസിനെ.
അദൃശ്യ ജാലകങ്ങള്‍ എന്ന വേറിട്ട സിനിമയിലെ പ്രകടനത്തിനാണ് നായകൻ ടൊവിനോ തോമസിന് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിലെ പ്രശസ്‍തമായ ഫന്റാസ്‍പോര്‍ടോ ചലച്ചിത്രോത്സവത്തിലെ അവാര്‍ഡിലാണ് ടൊവിനോ തോമസ് മികച്ച നടനായി മാറിയത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടന് ആ അവാര്‍ഡ് ലഭിക്കുന്നത്. ഇതുവരെ സംഘടിപ്പിച്ച 44 എഡിഷനുകളില്‍ ആദ്യമായി ഒരു മലയാളി നടനാണ് ഇന്ത്യയില്‍ നിന്ന് പോര്‍ച്ചുഗലിലെ ഫന്റാസ്‍പോര്‍ടോ ചലച്ചിത്രോത്സവത്തില്‍ അത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് എന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം കുറിപ്പിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ഇത് മഹത്തരമെന്ന് ടൊവിനോ പറയുന്നു. വീണ്ടും ഞാൻ അംഗീകരിക്കപ്പെട്ടു. മികച്ച നടനായി ഫാന്റസ്‍പോര്‍ടോ ചലച്ചിത്രോത്സവത്തില്‍ തെരഞ്ഞെടുക്കപ്പട്ടതില്‍ ആദരിക്കപ്പെട്ടതായും അഭിമാനവും തോന്നുന്നു. അദൃശ്യ ജാലകങ്ങൾ പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനും നിര്‍മാതാവിനും അടക്കം സിനിമയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കാനും നന്ദി രേഖപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. സിനിമയുടെ വിജയം ഇനിയും തുടരട്ടേ. എല്ലാവരോടും സ്‍നേഹമെന്നും നന്ദിയെന്നും പറയുന്നു ടൊവിനോ തോമസ്.
ഡോ. ബിജുവാണ് അദൃശ്യ ജാലകങ്ങള്‍ സംവിധാനം ചെയ‍്‍തത്. യുദ്ധ വിരുദ്ധ പ്രമേയവുമായെത്തിയെ ചിത്രത്തിന്റെ തിരക്കഥയും ഡോ. ബിജുവിന്റേതായിരുന്നു. ഛായാഗ്രാഹണം യദു രാധാകൃഷ്‍ണനായിരുന്നു. ഇന്ദ്രൻസും നിമിഷ സജയനും ടൊവിനോയ്‍ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക