Asianet News MalayalamAsianet News Malayalam

'ഇതാണ് നമ്മുടെ മോളിവുഡ്': ടൊവിനോ, പെപ്പെ, ആസിഫ് യുവതാരങ്ങളുടെ വീഡിയോ വൈറല്‍

ടൊവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവർ അവരുടെ ഓണറിലീസ് ചിത്രങ്ങൾ പ്രമോട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

tovino thomas antony varghese asif ali joint promotion for onam movies fans applause video viral
Author
First Published Sep 12, 2024, 8:55 AM IST | Last Updated Sep 12, 2024, 8:55 AM IST

കൊച്ചി: മലയാള സിനിമയില്‍ ഇനി ഓണപ്പടങ്ങളുടെ കാലമാണ്. ഇതില്‍ ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളിലെ നായകന്മാര്‍ ഒന്നിച്ച് ഇറക്കിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടൊവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവരാണ് വ്യാഴം വെള്ളി ദിവസങ്ങളില്‍ ഇറങ്ങുന്ന ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് വീഡിയോ ഇറക്കിയിരിക്കുന്നത്. 

ടൊവിനോയുടെ ചിത്രം എആര്‍എമ്മിന് വേണ്ടി പെപ്പെയും, ആസിഫ് അലിയുടെ ചിത്രം കിഷ്കിന്ദകാണ്ഡത്തിന് വേണ്ടി ടൊവിനോയും, ആന്‍റണി വര്‍ഗ്ഗീസിന്‍റെ കൊണ്ടല്‍ ചിത്രത്തിനായി ആസിഫ് അലിയും പ്രേക്ഷകരോട് അഭ്യര്‍ത്ഥന നടത്തുകയാണ് വീഡിയോയില്‍. ടൊവിനോയും ആന്‍റണി വര്‍ഗ്ഗീസും ഒന്നിച്ച് എത്തുമ്പോള്‍ ആസിഫ് വീഡിയോ കോളിലാണ് ചേരുന്നത്. 

എആര്‍എ വിഷ്വല്‍ ട്രീറ്റാണെന്നും എല്ലാവരും തീയറ്ററില്‍ നിന്നും ആസ്വദിക്കണമെന്നാണ് പെപ്പെ പറയുന്നത്. അതിന് പിന്നാലെ കിഷ്കിന്ദകാണ്ഡം ഒരു ഇന്‍റന്‍സ് ത്രില്ലറാണെന്നും അതിന്‍റെ ട്രെയിലര്‍ അടക്കം അതിന്‍റെ സൂചന നല്‍കുന്നുവെന്നും തീയറ്ററില്‍ കാണണമെന്ന് ടൊവിനോ പറയുന്നു. ഇതിന് പിന്നാലെയാണ് ആസിഫ് അലി കൊണ്ടിലിനെക്കുറിച്ച് പറയുന്നത്. ട്രെയിലറിലെ അവസാന രംഗം മതി ഈ ചിത്രം കാണാന്‍. എആര്‍എം കൊണ്ടല്‍ തന്‍റെ ഓണം വാച്ച് ലിസ്റ്റിലുള്ള ചിത്രങ്ങളാണെന്നും ആസിഫലി പറയുന്നു. 

എന്തായാലും വൈര്യങ്ങളും തര്‍ക്കങ്ങളും ഇല്ലാതെ ഓണചിത്രങ്ങളിലെ താരങ്ങള്‍ തമ്മില്‍ പ്രമോഷന്‍ ചെയ്തത് വന്‍ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അതിന്‍റെ സന്തോഷം കമന്‍റ് ബോക്സിലും കാണാം. 'ഇതാണ് നമ്മുടെ മോളിവുഡ്' എന്നാണ് വന്നിരിക്കുന്ന ഒരു കമന്‍റ്, 'ഇതാണ് മാതൃകയാക്കേണ്ടത് മുന്ന് സിനിമകൾക്കും വിജയാശംസകൾ' എന്നാണ് മറ്റൊരു കമന്‍റ്.

ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്, മിന്നിച്ചേക്കണേ  എന്നാണ് ടൊവിനോ വീഡിയോ ഷെയര്‍ ചെയ്തിട്ട കമന്‍റ്. എആര്‍എം കിഷ്കിന്ദകാണ്ഡം എന്നീ ചിത്രങ്ങള്‍ സെപ്തംബര്‍ 12നും, കൊണ്ടല്‍ സെപ്തംബര്‍ 13നുമാണ് എത്തുന്നത്. 

'എആര്‍എമ്മില്‍' മോഹന്‍ലാലിന്‍റെ 'സാന്നിധ്യം' ; സര്‍പ്രൈസ് പ്രഖ്യപിച്ച് ടൊവിനോ 

'കുറുപ്പിലെ ദുല്‍ഖര്‍ ഇവിടുണ്ട്' ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫഹദിന്റെ പേജിലൂടെ ട്രെയിലർ പുറത്തിറങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios