കരിയറിലെ നാലാമത്തെ പൊലീസ് വേഷം; 'അന്വേഷിപ്പിൻ കണ്ടെത്തും' റോള്‍ എന്ത്; ടൊവിനോ പറയുന്നു.!

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്.

tovino thomas about anweshippin kandethum  character its simple policeman vvk

ടൊവിനോ തോമസ് - ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് റിലീസിനായി തയാറെടുക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

''എസ്ര' എന്ന സിനിമയിൽ ഞാൻ എ.സി.പിയായിരുന്നു. 'തരംഗ'ത്തിൽ സസ്പെൻഷനിലുള്ളൊരു പൊലീസുകാരനും. 'കൽക്കി'യിൽ ലാർജർ ദാൻ ലൈഫ് എന്ന് പറയാവുന്ന ക്യാരക്ടറായിരുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ഈ സിനിമയിൽ നമുക്കേറെ പരിചയമുള്ളൊരു പൊലീസുകാരനായിട്ടാണ് വേഷമിടുന്നത്. സൂപ്പർഹീറോ ഒന്നുമല്ല, സങ്കടം വരുമ്പോൾ കരയുകയും സന്തോഷിക്കുമ്പോൾ ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാധാരണ പോലീസുകാരൻ’’.- ടൊവിനോ തോമസ് വ്യക്തമാക്കി.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. 2 മില്യൺ കാഴ്ചക്കാരിലേറെ നേടി ട്രെയിലർ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ  പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. മലയാള സിനിമയിൽ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുള്ളതെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്.  സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

സന്തോഷ് നാരായണനും ധീയും മലയാളത്തിലേക്ക്; തരംഗമായി 'വിടുതല്‍'

കടകനില്‍ നായകനായി ഹക്കീം ഷാജഹാൻ, വീഡിയോ ഗാനം പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios