രാജ് ബി ഷെട്ടിയുടെ സർപ്രൈസ് തിയേറ്റർ വിസിറ്റ് , സ്നേഹാദരങ്ങളോടെ ടോബിയെ ഏറ്റെടുത്ത് തൃശൂരിലെ പ്രേക്ഷകര്‍

മലയാളത്തിൽ റിലീസായ ടോബി എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറുകയാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും മികച്ച അഭിപ്രായവുമായി മുന്നേറുന്ന ടോബിയുടെ സംവിധാനം മലയാളിയായ ബാസിൽ എ എൽ ചാലക്കൽ ആണ് നിർവഹിച്ചിരിക്കുന്നത്. 

toby raj b shetty surprise theatre visit at thrissur vvk

തൃശ്ശൂര്‍: തൃശ്ശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററിൽ ടോബി കാണാനെത്തിയ പ്രേക്ഷകർക്ക് അപ്രതീക്ഷമായ ഒരു സമ്മാനം ലഭിച്ചതിന്‍റെ ത്രില്ലിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍ ആരാധകർ. ഷോ കഴിഞ്ഞപ്പോൾ ടോബിയായി അഭിനപ്രതിഭാസം കാഴ്ചവച്ച കന്നഡ സൂപ്പർ താരം സാക്ഷാൽ രാജ് ബി ഷെട്ടി തങ്ങൾക്കു മുന്നിൽ. ഏറെ നേരം പ്രേക്ഷകർ തങ്ങളുടെ പ്രിയ താരത്തോടെ സംസാരിക്കുകയും വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ട് ചെയ്തു മധുരം നുകർന്ന് ഒരു സെൽഫിയുമായാണ്  മടങ്ങിയത്. 

മലയാളത്തിൽ റിലീസായ ടോബി എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറുകയാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും മികച്ച അഭിപ്രായവുമായി മുന്നേറുന്ന ടോബിയുടെ സംവിധാനം മലയാളിയായ ബാസിൽ എ എൽ ചാലക്കൽ ആണ് നിർവഹിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്‍റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ തിയേറ്ററിൽ ആകർഷിക്കുന്ന ഘടകമാണ്. 

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ സമ്മാനിക്കുന്നത്.രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.  

ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര,ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളം, പി ആർ ഓ പ്രതീഷ് ശേഖർ.

നീതിക്ക് ഇനി പുതിയ പേര് ഗരുഡൻ ; വരുന്നു മലയാളത്തിലെ തികച്ചും വ്യത്യസ്തമായ ഒരു ലീഗൽ ത്രില്ലർ

തിറയാട്ടം എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി; ഒക്ടോബർ ആറിന് ചിത്രം റിലീസ്

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios