പുതിയ തുടക്കമെന്ന് പൃഥ്വിരാജ്, സസ്‍പെൻസ് എന്തെന്ന് അന്വേഷിച്ച് ആരാധകരും

നടൻ പൃഥ്വിരാജ് പറയുന്ന തുടക്കം എന്തെന്ന് സംശയം പ്രകടിപ്പിച്ച് ആരാധകര്‍.

To new beginnings Prithvirajs photo grabs attention hrk

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടൻ എന്നതിനു പുറമേ സംവിധായകനാകും തിളങ്ങുന്ന പൃഥ്വിരാജ് തന്റെ ഓരോ വിശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. പുതിയ തുടക്കത്തിലേക്ക് എന്ന് എഴുതി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്താണ് പുതിയ തുടക്കമെന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.

'കാളിയൻ' എന്ന ചിത്രം തുടങ്ങുകയാണോയെന്ന് ചിലര്‍ ആരായുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് 'എമ്പുരാനെ' കുറിച്ചായിരിക്കും എന്നാണ്. 'ആടുജീവിത'ത്തെ കുറിച്ചായിരിക്കും എന്ന് ആരാധകരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും പൃഥ്വിരാജ് പങ്കുവെച്ച പുതിയ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജ് നായകനായി 'കാപ്പ' എന്ന ചിത്രമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‍തിരിക്കുന്നത്.

ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.  അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്ദുഗോപൻ തന്നെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും  റിലീസിനു മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം ജോമോൻ ടി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, പിആർഒ ശബരി എന്നിവരുമായിരുന്നു.

Read More: തളര്‍ച്ചയറിയാതെ 'പഠാൻ', തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം തുടരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios