അതീവ ഗ്ലാമറസായി അനുപമ പരമേശ്വരന്‍; കാത്തിരുന്ന 'ടില്ലു സ്ക്വയറിന്' ഒടുവില്‍ റിലീസ് ഡേറ്റായി

പല പ്രവാശ്യം റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. 

Tillu Square Anupama Parameswaran in glamorous Release Date and ott vvk

ഹൈദരാബാദ്: മലയാളി നടി അനുപമ പരമേശ്വരന്‍റെ ഗ്ലാമര്‍ റോളിനാല്‍ ഏറെ  ശ്രദ്ധേയമായ ടില്ലു സ്ക്വയര്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ ടീസര്‍ കുറച്ച് ദിവസം മുന്‍പ് പുറത്തിറങ്ങി. സിത്താര എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാല്ലിക് റാം ആണ് സംവിധാനം.

പല പ്രവാശ്യം റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. സിദ്ധു ജോന്നലഗദ്ദയാണ് ചിത്രത്തിലെ നായകന്‍. സിദ്ധു ജോന്നലഗദ്ദ കോമഡി വേഷത്തിലാണെങ്കിലും ട്രെയിലറിലും ചിത്രത്തിന്‍റെ മുന്‍പ് ഇറങ്ങിയ പ്രമോഷന്‍ പോസ്റ്ററുകളിലും പ്രേക്ഷകരുടെ   ശ്രദ്ധ പിടിച്ചുപറ്റിയത് അനുപമ പരമേശ്വരനായിരുന്നു. അനുപമയുടെ ഏറ്റവും ബോള്‍ഡ് ഗ്ലാമറസ് റോളുകളില്‍ ഒന്നാണ് ഇതെന്നാണ് ടോളിവുഡിലെ സംസാരം.

തമന്‍ ആണ് ഈ കോമഡി എന്‍റര്‍ടെയ്മെന്‍റ്  ചിത്രത്തിന്‍റെ പാശ്ചത്തല സംഗീതം.  രാം മിരിയാലയും അച്ചു രാജാമണിയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.  സിദ്ധു ജോന്നലഗദ്ദ ചിത്രത്തില്‍ ഡിജെ ടില്ലു എന്ന റോളിലാണ് എത്തുന്നത്. ടില്ലുവിന്‍റെ കാമുകി റോളിലാണ് അനുപമ എത്തുന്നത്. ചിത്രത്തിലെ ട്രെയിലറിലെ ഇരുവരുടെയും ചുംബന രംഗങ്ങള്‍ വൈറലായിരുന്നു. 

ടില്ലു സ്‌ക്വയർ സിനിമ തുടങ്ങിയ ആദ്യ ദിവസം മുതൽ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും മാറ്റം മുതൽ തിരക്കഥ, ഷെഡ്യൂളുകൾ, റിലീസ് തീയതികൾ വരെ അടിക്കടി മാറ്റേണ്ടി വന്നിരുന്നു. 

രവി തേജയുടെ കഴുകനെ ഈഗിള്‍ റിലീസ് പ്രഖ്യാപിച്ചതിനാല്‍ സംക്രാന്തിക്ക് പ്രഖ്യാപിച്ച റിലീസ് ആദ്യം മാറ്റി. എന്നാല്‍ ഈഗിളും റിലീസ് ആയില്ല. ഫെബ്രുവരി 9-ന് ചിത്രം റിലീസാകും എന്നായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. എന്നാല്‍ ഈഗിൾ ഫെബ്രുവരി 9ന് എത്തിയതിനാൽ ഒടുവിൽ മാർച്ച് 29ലേക്ക് ടില്ലു സ്ക്വയർ റിലീസ് മാറ്റിവച്ചു. അതേ സമയം ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയെന്നാണ് വിവരം. 

പ്രിയങ്കയില്ല ‘ഡോൺ 3’യില്‍ പുതിയ നായിക; സര്‍പ്രൈസ് പ്രഖ്യാപനം വന്നു

47 കാരനായ നടന്‍ സഹീല്‍ ഖാന്‍ വിവാഹിതനായി വധുവിന് 21; ആശംസയും, ട്രോളുമായി സോഷ്യല്‍ മീഡിയ.!

Latest Videos
Follow Us:
Download App:
  • android
  • ios