ടൈഗര്‍ 3 ; സല്‍മാന്‍ ആരാധകര്‍ കലിപ്പില്‍, ശാന്തരാക്കാന്‍ 'ഷാരൂഖ് ചിത്രത്തിന്‍റെ കഥ' പറഞ്ഞ് നിര്‍മ്മാതാക്കള്

യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം എന്നതാണ് ടൈഗര്‍ 3 ന്‍റെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ്. 

Tiger 3 Day 1 Box Office Controversy Finally Addressed By YRF Salman Khan fans on fury vvk

മുംബൈ: സല്‍മാന്‍ ഖാന്‍ നായകനാകുന്ന ടൈഗര്‍ 3 നവംബര്‍ 12 ഞായറാഴ്ച റിലീസാകുകയാണ്. ഞായറാഴ്ച റിലീസ് ചെയ്യപ്പെടുന്നുവെന്ന അസാധാരണത്വവുമുണ്ട് ചിത്രത്തിന്. ദീപാവലി റിലീസ് ആയി എത്തുന്നത് കാരണമാണ് ഞായറാഴ്ച റിലീസ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.  ബോളിവുഡ് ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ടൈഗര്‍ 3. സല്‍മാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ പുതിയ ചിത്രമാണ്. 

യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം എന്നതാണ് ടൈഗര്‍ 3 ന്‍റെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ്. എന്നാല്‍ ഈ റിലീസ് ദിനത്തില്‍ സല്‍മാന്‍ ഫാന്‍സ് ഒട്ടും തൃപ്തിയില്‍ അല്ല. കാരണം ദീപാവലി ആഘോഷത്തിന്‍റെ ആദ്യദിനത്തില്‍ ജനം തീയറ്ററില്‍ എത്തുമോ എന്ന ആശങ്കയാണ് സല്‍മാന്‍ ഫാന്‍സ് പങ്കുവയ്ക്കുന്നത്. അതിനാല്‍ തന്നെ റിലീസ് തീയതി ദീപാവലിക്ക് ഒരു ദിനം മുന്‍പ് ശനിയാഴ്ചയോ, അല്ലെങ്കില്‍ പബ്ലിക്ക് ഹോളിഡേയായ നവംബര്‍ 13നോ വയ്ക്കാമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.

എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് മറുപടിയുമായി യാഷ് രാജ് ഫിലിംസ് രംഗത്ത് എത്തിയിട്ടുണ്ട്. അന്തരിച്ച് വിഖ്യാത സംവിധായകനും, വൈആര്‍എഫ് സ്ഥാപകനുമായ യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് ജബ് തക് ഹെ ജാന്‍. ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്തതും ദീപാവലിയുടെ ആദ്യത്തെ ദിനത്തിലായിരുന്നു. എന്നിട്ടും 2012 നവംബര്‍ 13ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം അന്ന് 12 കോടി കളക്ഷന്‍ നേടി. അതിനാല്‍ തന്നെ ആരാധകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈആര്‍എഫ് പറയുന്നു.

അതേ സമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 12 കോടി നേടിയെന്നാണ് വിവരം. ഇത് മികച്ച ആദ്യ ദിന കളക്ഷന്‍ ടൈഗര്‍ 3ക്ക് ലഭിക്കും എന്ന സൂചനയാണെന്ന് ട്രേഡ് അനലിസ്റ്റുകളും പറയുന്നു. 

വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ടൈഗര്‍ 3യില്‍ ഷാരൂഖ് പഠാനായി എത്തുമെന്നാണ് വിവരം.

കനത്ത ആക്ഷനാണ് ചിത്രത്തില്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിദേശ ലൊക്കേഷനുകളില്‍ അടക്കം ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൈഗര്‍ സിനിമയുടെ മറ്റു ഭാഗങ്ങളിലും കത്രീനയായിരുന്നു നായിക. രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്‍റാണ് ചിത്രത്തില്‍. രേവതി സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. 

ടൈഗര്‍ 3യില്‍ വലിയൊരു സസ്പെന്‍സ് ഒളിപ്പിച്ചിട്ടുണ്ട്: വെളിപ്പെടുത്തല്‍.!

'കുടുംബം വേണോ രാജ്യം വേണോ'; കൊടുംവില്ലനായി ഇമ്രാന്‍ ഹാഷ്മി, തിളങ്ങി രേവതി: ടൈഗര്‍ 3 ട്രെയിലര്‍.!

 

Latest Videos
Follow Us:
Download App:
  • android
  • ios