വിജയ്‍ക്ക് വെല്ലുവിളി ഉയര്‍ത്തി അജിത്ത്, മഞ്ജു വാര്യര്‍; 'തുനിവ്' റിലീസ് തീയതി പ്രഖ്യാപിച്ചു

വിജയ് ചിത്രം വാരിസിന്‍റെ ട്രെയ്‍ലര്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് തുനിവിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

thunivu release date announced ajith kumar manju warrier pongal

കോളിവുഡ് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേസനമയം എത്തും എന്നതാണ് അതിനു കാരണം. വിജയ്‍ നായകനാവുന്ന വാരിസ്, അജിത്ത് കുമാര്‍ ചിത്രം തുനിവ് എന്നിവയാണ് പൊങ്കലിന് എത്തുന്ന ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും പൊങ്കലിന് എത്തും എന്നതല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തുനിവിന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രം ജനുവരി 11 ന് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തും.

വിജയ് ചിത്രം വാരിസിന്‍റെ ട്രെയ്‍ലര്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് തുനിവിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത് എന്നത് കൌതുകകരമാണ്. മുന്‍കൂട്ടി അറിയിക്കാതെയാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ച് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

ALSO READ : പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ മമ്മൂട്ടി; 'നന്‍പകല്‍' ഉടന്‍ തിയറ്ററുകളിലേക്ക്

അതേസമയം നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍ , വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014 ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങള്‍. വംശി പൈഡിപ്പള്ളിയാണ് വിജയ് ചിത്രത്തിന്‍റെ സംവിധായകന്‍.

Latest Videos
Follow Us:
Download App:
  • android
  • ios