രംഗരായ ശക്തിവേല്‍ നായ്ക്കരും, വേലു നായ്ക്കരും തമ്മിലെന്ത്?: കമല്‍ മണിരത്നം സിനിമ പ്രഖ്യാപനത്തില്‍ വന്‍ ചര്‍ച്ച
സാധാരണയില്‍ നിന്നും വ്യത്യസ്തമായ മണിരത്നം പടമാണോ തഗ് ലൈഫ് എന്ന ചര്‍ച്ച പേര് പുറത്തുവിട്ടത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് തിങ്കളാഴ്ച വൈകീട്ടാണ് പ്രഖ്യാപിച്ചത്. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് ആദ്യം ലഭിക്കുന്ന സൂചന.
രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോ നല്‍കുന്ന സൂചന. കാലം നല്‍കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ജപ്പാനീസില്‍ ഗ്യാംങ് സ്റ്റര്‍ വിളിപ്പേരുള്ള എല്ലാവരും ഗുണ്ടയെന്ന് മുദ്രകുത്തിയ വ്യക്തിയാണ് രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് പ്രമോ ടീസറില്‍ നിന്നും വ്യക്തമാക്കുന്നത്.
സാധാരണയില്‍ നിന്നും വ്യത്യസ്തമായ മണിരത്നം പടമാണോ തഗ് ലൈഫ് എന്ന ചര്‍ച്ച പേര് പുറത്തുവിട്ടത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അതേ സമയം തന്നെ മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം കമലും മണിരത്നവും ഒന്നിക്കുമ്പോള്‍ ഇപ്പോള്‍ പുറത്തുവിട്ട ടൈറ്റില്‍ പ്രമോയിലെ ചില വസ്തുകളും ചര്‍ച്ചയാകുന്നുണ്ട്. കമല്‍ മണിരത്നം ചിത്രം നായകനിലെ കഥാപാത്രത്തിന്‍റെ പേര് വേലു നായിക്കര്‍ ഇതിലെ കഥാപാത്രത്തിന്‍റെ പേര് രംഗരായ ശക്തിവേല്‍ നായ്ക്കരുമാണ്.
അതിനാല്‍ തന്നെ നായകനുമായി വല്ല ബന്ധമുണ്ടോ എന്ന തരത്തില്‍ ശക്തമായ ചര്‍ച്ച നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. അതേ സമയം തന്നെ ജപ്പാനീസ് മാര്‍ഷ്യല്‍ ആര്‍ട്സാണ് പ്രമോ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ കണ്ടെത്തിയത്. ഒപ്പം ജപ്പാനീസ് കണക്ഷനും പറയുന്നുണ്ട്. അതിനാല്‍ തന്നെ 2010 ലോ മറ്റോ പ്രഖ്യാപിച്ച് പിന്നീട് ഉപേക്ഷിച്ച കമല്‍, വിക്രം ഒക്കെ ഉള്‍പ്പെടുന്ന അന്തര്‍ദേശീയ പ്രൊജക്ട് 19ത്ത് സ്റ്റെപ്പുമായി ഇതിന് ബന്ധമുണ്ടോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
അതേ സമയം ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയെന്ന വിവരം അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ജയം രവിക്കും തൃഷയ്ക്കുമൊപ്പം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍റെ പിറന്നാള്‍ തലേന്നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
പതിനേഴാം വയസില്‍ വിവാഹം, പിന്നാലെ വിവാഹമോചനം; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തലുമായി രേഖ നായര്‍
ബ്യൂട്ടി പാർലറിൽ പോയതോടെ എല്ലാം പോയി; സിനിമകളൊന്നും ഇല്ല; കീർത്തി സുരേഷിനെതിരെ അധിക്ഷേപം; പ്രതിഷേധം