ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' റിലീസിന്

1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. 

Thriller starring Dhyan Srinivasan and Kalabhavan Shajon 'Partners'  release date vvk

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ ആഖ്യാനം . 

ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്റർ പുറത്തിറക്കി. ജൂൺ 28ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. 

'പിച്ചെെക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്. 

കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കാന്‍ ചലച്ചിത്രോത്സവത്തിലെ വിജയത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല: അനുരാഗ് കശ്യപ്

ഒരുനാള്‍ പ്രധാനമന്ത്രി മോദി മുസ്ലീം തൊപ്പി ധരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു: നസിറുദ്ദീന്‍ ഷാ

Latest Videos
Follow Us:
Download App:
  • android
  • ios