ഷറഫുദ്ദീന്‍റെ 'തോല്‍വി എഫ്‍സി' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഫാമിലി കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം

tholvi fc malayalam movie started streaming on amazon prime video sharafudheen nsn

ഷറഫുദ്ദീനെ നായകനാക്കി ജോര്‍ജ് കോര സംവിധാനം ചെയ്ത തോല്‍വി എഫ്‍സി എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. നവംബര്‍ 3 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ദിവസം ചെല്ലും തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ 'തോൽവി എഫ്‍സി'യിലൂടെ അവതരിപ്പിക്കുന്നത്.  

ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിളയായി ജോണി ആന്‍റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ്ജ് കോരയുമാണ് പ്രധാന വേഷങ്ങളിലുള്ളത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. തിരികെ എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുമാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അദ്ദേഹം പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ജാനകി ജാനെ ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്. ആശ മഠത്തിൽ, അൽത്താഫ് സലിം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്, എഡിറ്റ‍‍ര്‍, പശ്ചാത്തല സംഗീതം സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, സൗണ്ട് മിക്സ് ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ർ ഗായത്രി കിഷോർ, മേക്കപ്പ് രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് ജോയ്നർ‍ തോമസ്, വിഎഫ്എക്സ് സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് മോഹൻ, ഗാനരചന വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, ആലാപനം വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ് അമൽ സി സദർ.

ALSO READ : ജയറാമിനൊപ്പം ഉറപ്പിക്കാമോ മമ്മൂട്ടിയെ? കാത്തിരുന്നവര്‍ക്ക് സര്‍പ്രൈസുമായി 'ഓസ്‍ലര്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios