തകര്‍ന്നടിഞ്ഞ രണ്ട് ചിത്രങ്ങള്‍ക്ക് ട്വിസ്റ്റ്, ഒടിടിയില്‍ വമ്പൻ ഹിറ്റ്, നെറ്റ്ഫ്ലിക്സിന്റെ സര്‍പ്രൈസ്
ആ രണ്ട് ചിത്രങ്ങള്‍ ഫ്ലോപ്പായെങ്കിലും ഒടിടിയില്‍ ട്വിസ്റ്റ്.
വൻ ഹൈപ്പുമായി എത്തിയ സൂപ്പര്‍താര ചിത്രങ്ങളും പരാജയപ്പെടാറുണ്ട്. പ്രതീക്ഷകള്‍ക്കൊത്ത് പ്രകടനം നടത്താൻ സാധിക്കാറുണ്ട്. എന്നാല്‍ പിന്നീട് ഒടിടിയില്‍ ആ ചിത്രങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാകാറുണ്ട്. അത്തരത്തില്‍ തെലുങ്ക് ഭാഷയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഗാംഗ്‍സ് ഓഫ് ഗോദാവരിയും മിസ്റ്റര്‍ ബച്ചനും.
ഗാംഗ്സ് ഓഫ് ഗോദാവരി എന്ന ചിത്രം തിയറ്ററില്‍ വര്‍ക്കായിരുന്നില്ല, മിസ്റ്റര്‍ ബച്ചനും തിയറ്ററില്‍ പരാജയപ്പെട്ടു. നെറ്റ്ഫ്ലിക്സാണ് ആ ചിത്രങ്ങളുടെ രണ്ടിന്റെയും ഒടിടി റൈറ്റ്‍സ് നേടിയത്. ആ രണ്ട് ചിത്രങ്ങളും 15 കോടിയിലധികം സ്‍ട്രീമിംഗ് മിനിറ്റ്‍സ് നെറ്റ്ഫ്ലിക്സില്‍ നേടിയിട്ടുണ്ട്.
ഗാംഗ്‍സ് ഓഫ് ഗോദാവരി എന്ന ചിത്രത്തില്‍ നായകൻ വിശ്വക് സെൻ ആണ്. സംവിധാനം നിര്‍വഹിച്ചത് കൃഷ്‍ണ ചൈതന്യയാണ്. വിശ്വക് സെൻ നായകനായി വന്ന ചിത്രത്തില്‍ അഞ്‍ജലി, നേഹ ഷെട്ടി, പി സായ്‍കുമാര്‍, നാസ്സര്‍, ഹൈപ്പര്‍ ആദി, ഗോപുരരാജ രമണ, പ്രവീണ്‍, വിനോദ് കിഷൻ, മധുനന്ദൻ, രജിത, ഗഗൻ വിഹാരി, പൃഥ്വി രാജ്, മായങ്ക് പരാഖ്, ഗായത്രി ഭാര്‍ഗവി, സുഷ്, ആയേഷാ ഖാൻ എന്നിവരുമുണ്ട്.
മിസ്റ്റര്‍ ബച്ചനും തിയറ്ററില്‍ തകര്‍ന്നടിഞ്ഞിരുന്നു. രവി തേജ നായകനായപ്പോള്‍ ചിത്രത്തിന്റെ സംവിധാനം ഹരീഷ് ശങ്കറായിരുന്നു. അയനങ്ക ബോസായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. രവി തേജ നായകനായി വന്ന ചിത്രത്തില്‍ ജഗപതി ബാബു, ഭാഗ്യശ്രീ ബോര്‍സെ, തനികെല്ല ഭരണി, ബാബു മോഹൻ, ഗൗതമി, സച്ചിൻ ഖെദേകര്‍, കല്യാണി നടരാജൻ, ഝാൻസി, സത്യ, പ്രഭാസ് ശ്രീനു, സത്യം രാജേഷ് വജ്ജ വെങ്കട, സുദര്‍ശൻ, പ്രവീണ്‍, ആടുകളം നരേൻ, അജയ് രത്നം, നാഗ മഹേഷ്, ശ്രീനിവാസ് വദ്‍ലാമണി, ബി വി എസ് രവി, കാശി ഭാട്യ, മഹേഷ് എന്നിവരും കഥാപാത്രങ്ങളായി.
Read More: അതേ, ചില്ലറക്കാരല്ല മലയാള സീരിയല്‍ താരങ്ങള്‍, നടിമാരുടെ യഥാര്‍ഥ ജോലികള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക